Posts

Showing posts from July, 2025

Thug Life - Not A Movie Review

Image
  സിനിമാ field ലൂ നിന്ന് കുറച്ച് മാറി നിന്ന് അത്യാവശ്യം politics ഒക്കെ ആയി ജീവിതം കഴിച്ച് കൂട്ടുകയായിരുന്ന കമൽ ഹസന് പെട്ടെന്ന് ഒരു കോൾ വരുന്നു. അണ്ണാ ഞാൻ ലോകേഷ്... Vijay ൻ്റെ Master ഒക്കെ ചെയ്ത ആളാണ്. ഒരു നല്ല idea ഉണ്ട്. ഒരു fanboyish പടം... അയ്യോ വേണ്ട മോനെ.. ഞാൻ retirement ലേക്കാണ്.. കിടു ഐഡിയ ആണ് അണ്ണാ.... പണ്ട് അണ്ണൻ ചെയ്ത വിക്രം സിനിമയുടെ main character നേ വീണ്ടും കൊണ്ട് വരുന്നു... Multi starrer action പടം.... ആ.. ഒരു കൈ നോക്കി കളയാം... (അങ്ങനെ വിക്രം സിനിമ ബ്ലോക്ബസ്റ്റർ ആയി.. ഇന്നെ വരെ 250 കോടി പോലും കടക്കാത്ത തൻ്റെ filmography യില് 450 കോടി പടം! ) കമൽ അണ്ണൻ വാ പൊളിച്ച് നിന്ന് പോയി. ഇപ്പ ടെക്നിക് പിടികിട്ടി... എൻ്റെ പഴയ vintage characters പൊടി തട്ടി എടുത്താൽ മതി.... അല്പം മസാല ചേർക്കാം. മാസ് ഇത്തിരി കൂടി കൂട്ടാം....ബ്ലോക്ബാസ്റ്റർ ഉറപ്പ്. ഫോൺ കറക്കി... അപ്പുറത്ത് ശങ്കർ അണ്ണൻ.. ശങ്കര.... ഒരു കിടു idea ഉണ്ട്. നമ്മൾ പൊളിക്കുന്നു.. കരിയറിൽ നൂൽ പാലത്തിലൂടെ കടക്കുന്ന ശങ്കരൻ അങ്ങനെ വർഷങ്ങൾക്ക് ശേഷം കമൽ ഏട്ടൻ്റെ കൂടി വീണ്ടും കൈ കോർക്കുന്നു... നന്മയുടെ പ്രതീകമായ INDIAN ലേ സേനാപതി ....