Posts

Showing posts from October, 2023

Malayalam Cinema Review - Guidelines

Image
  സിനിമാ റിവ്യൂ യുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമർശങ്ങൾ എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ സിനിമാ ഗ്രൂപ്പുകളിൽ  വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന നിർദ്ദേശങ്ങൾ.... 1. സിനിമാ റിവ്യൂ ഉള്ള പോസ്റ്റിൽ കൃത്യമായി ഇത് 'റിവ്യൂ ബോമ്പിങ്' അല്ല എന്ന് രേഖപ്പെടുത്തണം. 2. റിവ്യൂ ഇടുന്ന ആളുകൾ അവരുടെ ഒറിജിനൽ പേര്, മേൽവിലാസം, Identity card type, contact details എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തണം. സംശയം ഉള്ളവരെ പോലീസ് ഇൻ്റലിജൻസ് വിഭാഗത്തിന് കൈ മാറാൻ ഇത് സഹായകരമാകും. 3. റിവ്യൂ നെഗറ്റീവ് ആണെങ്കിൽ, "മനഃപൂർവം ഉള്ള നെഗറ്റീവ് റിവ്യൂ അല്ല " എന്നൊരു disclaimer പോസ്റ്റിൻ്റെ മുകളിൽ ആദ്യ വരിയിൽ തന്നെ ഇടണം. Spoiler Alert പോലെ. 4. സിനിമ കണ്ടിട്ടാണ് റിവ്യൂ ഇടുന്നത് എന്ന് തെളിയിക്കാൻ ടിക്കറ്റ് ൻ്റെ കോപ്പി ഗസറ്റഡ് ഓഫീസർ നെ കൊണ്ട് അറ്റസ്റ്റ് ചെയ്തു കൊണ്ട് പോസ്റ്റ്റണം. Review genuine ആണെന്ന് ഇത് വഴി ഉറപ്പാക്കാം. 5. സിനിമ കാണാൻ പോകുന്നവര് editing പഠിച്ചിട്ടുണ്ട് എന്ന കാര്യവും ഉറപ്പ് വരുത്തണം. Editing പഠിച്ചതിൻ്റെ qualification certificate, work experience certificate എന്നിവയുടെ കോ

Lokesh Cinematic Universe - Reality Check

വ്യത്യസ്ത സിനിമകളിലെ കഥയും കഥാപാത്രങ്ങളും ഒരേ സിനിമയിൽ ഒരുമിപ്പിക്കുന്ന cinematic universe കൂടുതൽ പ്രചാരമായത് Marvel സിനിമകൾ വഴിയാണ്. ഇന്ത്യയിൽ ഇതിൻ്റെ ചുവടു പിടിച്ച് Rohit Shetty യുടെ Cop Universe, YRF ൻ്റെ Spyverse ഉം Lokesh ൻ്റെ Lokiverse ഉം വന്നു. ഇതിൽ YRF ൻ്റെ സിനിമകൾ വ്യത്യസ്ത സംവിധായകർ ആണെങ്കിലും സ്വന്തം പ്രൊഡക്ഷൻ കമ്പനിയിലെ സിനിമകൾ ആയത് കൊണ്ട് ഈ story, character connection സാധ്യമാണ്. പക്ഷേ, ബോളിവുഡിലെ മുൻ നിര താരങ്ങളെ കയ്യിൽ കിട്ടിയിട്ടും, പാതി വെന്ത കഥയുമായി തട്ടു പൊളിപ്പൻ മസാല ആക്ഷൻ entertainment ആണ് YRF ചെയ്തത്. അത് പോലും വെറും cameo റോളിൽ വന്നു പോകുന്ന സൂപ്പർ സ്റ്റാറുകൾ മാത്രമായി ചുരുങ്ങി. Rohit Shetty ക്ക് എല്ലാം സ്വന്തം സിനിമകൾ ആണെന്ന് മാത്രമല്ല, പ്രൊഡക്ഷൻ കമ്പനി യും ഒരാള് ( Reliance ) തന്നെ ആയത് കൊണ്ട് Universe connect ചെയ്യാനും നല്ല രീതിയിൽ develop ചെയ്യാനും സാധിക്കും. പക്ഷേ, Rohit Shetty യും super star cameo ഉള്ള തൻ്റെ സ്ഥിരം ശൈലിയിൽ ഉള്ള സിനിമകൾ ആണ്. Advantage ഉണ്ടായിട്ടും വെറും marketing stunt ന് വേണ്ടി മാത്രമാണ് ഇരുവരും ഈ cinematic universe ആശയത്തെ ഉപയോഗിച്ചത്.  എന