Posts

Showing posts from December, 2021

Maraikkar - Not A Movie Review

Image
  പലരും കരുതുന്നത്. ' ബായതണ്ട് ബെട്ടിയിട്ട പോലെ ' ഡയലോഗ് , അത് പോലെ മോഹൻലാൽ ൻ്റെ physique ഒക്കെ യാണ് സിനിമ മോശം എന്ന് പറയാൻ കാരണം എന്നാണ്. ഇതിനപ്പുറം ആസ്വാദനം എന്ന നിലയിൽ മരയ്ക്കാർ ല് കുറേ പ്രശ്നങ്ങളുണ്ട്. പ്രധാന പ്രശ്നം പ്രിയദർശൻ എന്ന സംവിധായകൻ്റെ approach ആണ്. ഒരു പീരിയഡ് സിനിമയുടെ ആത്മാവ് അതിലെ കഥാപാത്രങ്ങൾ ആണ്. ശക്തമായ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവരിലൂടെ എത്ര weak ആയ screenplay ആണെങ്കിലും പ്രേക്ഷകരെ engage ചെയ്യിക്കാൻ പറ്റും. എന്ന് കരുതി മീൻ മാർക്കറ്റിൽ മത്തി കൂട്ടിയിട്ട പോലെ ഒരു load കഥാപാത്രങ്ങൾ കുത്തി നിറച്ചാൽ magnum opus ആകില്ല. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ ഒരു പ്രാധാന്യവും ഇല്ല. മഞ്ജു വിൻെറ ക്യാരക്ടർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സിനിമ കഴിഞ്ഞും മനസ്സിലായില്ല. അല്ലെങ്കിൽ പ്രേക്ഷകനെ അത് convince ചെയ്യാൻ പറ്റുന്നില്ല. ഒരു pan Indian appeal കിട്ടാൻ അർജുൻ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങിയവരെയും കൂട്ടി ചേർത്തു. ഏറ്റവും കോമഡി ആയി തോന്നിയത് മറ്റ് male characters ആണ്. പ്രിയദർശൻ ൻ്റെ ഏതോ കോമഡി സിനിമ യുടെ സെറ്റിൽ നിന്ന് ഇറങ്ങി വന്ന കഥാപാത്രങ്ങൾ പോലെ നടന്മാർ ഓരോരുത്തരായി ഡയലോഗ