Trance Movie - Autopsy
ട്രാന്‍സ് - Autopsy SPOILER ALERT!!!!! സിനിമ കാണാത്തവര്‍ തുടര്‍ന്ന് വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. .............................. ട്രാന്‍സ് സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരും പറയുന്ന ഒരു കാര്യമാണ് . ഫസ്റ്റ് ഹാഫ് മികച്ചതായിരുന്നു എന്നാല്‍ സെക്കണ്ട് ഹാഫ് പോരാ..എന്ന്. വെറുമൊരു കമേഴ്സ്യല്‍ സിനിമ എന്നാ നിലയില്‍ വിലയിരുത്തല്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഇത്. ട്രാന്‍സ് വിജു പ്രസാദിന്റെ ഒറ്റയാള്‍ പ്രകടനം ആണ്. സിനിമ കണ്ട ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞാല്‍ ട്രാന്‍സിന്റെ കഥ ഇങ്ങനെ ആണ്. വിജുവിന്റെ കുടുംബ പശ്ചാത്തലം സിനിമയില്‍ പറയുന്നില്ല. ഒരു പക്ഷെ അനാഥന്‍ ആയിരിക്കാം. കേരളത്തില്‍ ജോലി കിട്ടാതെ അലയുന്ന വിജു പ്രസാദ് തമിഴ് നാട്ടിൽ എത്തുന്നു . ചെറിയ രീതിയില്‍ മോടിവേഷനാല്‍ സ്പീക്കര്‍ ആയി ജോലി ചെയ്യുന്ന വിജു ഒരു ഡിപ്രഷന്‍ രോഗി കൂടിയാണ്. ജോലിയിലെ സമ്മര്‍ദം താങ്ങാന്‍ ആകാത്തതിനാല്‍ ഡോക്ടറെ സമീപിച്ചു ചികിത്സ തുടങ്ങുന്നു . ഡോക്ടര്‍ കൊടുക്കുന്ന മരുന്ന് വിജുവിനെ മനോ നിലയെ മറ്റൊരു നിലയില്‍ ബാധിക്കുന്നു. സ്വയം നിയന്ത്രിക്കാന്‍ ആകാത്ത മിഥ്യാ ബോധം വിജു വിനെ വേട്ടയാടുന്നു . യാതാര്ത്യവും...