Trance Movie - Autopsy
ട്രാന്‍സ് - Autopsy
SPOILER ALERT!!!!!
സിനിമ കാണാത്തവര്‍ തുടര്‍ന്ന് വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
..............................
ട്രാന്‍സ് സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരും പറയുന്ന ഒരു കാര്യമാണ് . ഫസ്റ്റ് ഹാഫ് മികച്ചതായിരുന്നു എന്നാല്‍ സെക്കണ്ട് ഹാഫ് പോരാ..എന്ന്. വെറുമൊരു കമേഴ്സ്യല്‍ സിനിമ എന്നാ നിലയില്‍ വിലയിരുത്തല്‍ ഉണ്ടാകുന്നത് കൊണ്ടാണ് ഇത്. ട്രാന്‍സ് വിജു പ്രസാദിന്റെ ഒറ്റയാള്‍ പ്രകടനം ആണ്. സിനിമ കണ്ട ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞാല്‍ ട്രാന്‍സിന്റെ കഥ ഇങ്ങനെ ആണ്.
വിജുവിന്റെ കുടുംബ പശ്ചാത്തലം സിനിമയില്‍ പറയുന്നില്ല. ഒരു പക്ഷെ അനാഥന്‍ ആയിരിക്കാം. കേരളത്തില്‍ ജോലി കിട്ടാതെ അലയുന്ന വിജു പ്രസാദ് തമിഴ് നാട്ടിൽ എത്തുന്നു . ചെറിയ രീതിയില്‍ മോടിവേഷനാല്‍ സ്പീക്കര്‍ ആയി ജോലി ചെയ്യുന്ന വിജു ഒരു ഡിപ്രഷന്‍ രോഗി കൂടിയാണ്. ജോലിയിലെ സമ്മര്‍ദം താങ്ങാന്‍ ആകാത്തതിനാല്‍ ഡോക്ടറെ സമീപിച്ചു ചികിത്സ തുടങ്ങുന്നു . ഡോക്ടര്‍ കൊടുക്കുന്ന മരുന്ന് വിജുവിനെ മനോ നിലയെ മറ്റൊരു നിലയില്‍ ബാധിക്കുന്നു. സ്വയം നിയന്ത്രിക്കാന്‍ ആകാത്ത മിഥ്യാ ബോധം വിജു വിനെ വേട്ടയാടുന്നു . യാതാര്ത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഉള്ള പ്രയാസം. തന്റെ കരിയര് മെച്ചപ്പെടുത്താന്‍ മുംബയിലേക്ക് പോകുന്നു . അവിടെ വെച്ച് കോര്പരെട്റ്റ് കമ്പനി യില്‍ ജോലി കിട്ടുന്നു . വലിയ അത്ഭുത പ്രവൃത്തികള്‍ കാണിക്കുന്ന Pastor Joshua Carlton ആയി മാറുന്നു. മതം ഉപയോഗിച്ച് വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തലവന്‍ ആയി മാറുന്നു.
അതായത് സിനിമയുടെ ഫസ്റ്റ് ഹാഫ് ഭൂരിഭാഗവും (ടൈറ്റില്‍ ക്രെടിട്ടിനു ശേഷം വരുന്ന ഭാഗങ്ങള്‍) യാതാര്‍ത്ഥ്യം ആണ് . ഇനി hallucination ആയി വരുന്ന കാര്യങ്ങള്‍ ഇവയാണ് ...
>> വിജുവിന്റെ troubled childhood . ചെറുപ്പത്തില്‍ തന്നെ അമ്മ ആത്മഹത്യ ചെയ്യുന്നു . അനുജന്റെ കൂടെ ഉള്ള കഠിനമായ ജീവിതം.
>> വളര്‍ന്നു വലുതായ അനുജന്‍ ആത്മ ഹത്യ ചെയ്യുന്നു .
>> ടി വി ഷോ യില്‍ കാണിച്ച അത്ഭുത വിദ്യ വ്യാജമാണ് എന്ന് പറയുന്ന വാര്‍ത്ത. തുടാര്‍ന്നു ജോലി പോകുന്ന ജോഷ്വ. തലയ്ക്ക് അടി കൊണ്ട് മരണത്തെ മുഖാമുഖം കാണുന്ന ജോഷ്വ .
>> കാറപകടത്തില്‍ പെട്ട് മരണം നേരിടുന്ന ജേര്‍ണലിസ്റ്റ് മാത്യു .
>> എസ്തേറിന്റെ troubled ലൈഫ് background . ആത്മഹത്യ ശ്രമങ്ങള്‍.
>> എസ്തേറിന്റെ തിരോധാനം .
>> തോമസിന്റെ മകളുടെ പനി ബാധിചുള്ള മരണം.
>> Tripac കമ്പനി ഉടമകളെ കൊല്ലുന്ന തോമസ്.
>> വിജുവിന്റെ അറസ്റ്റ് . രണ്ട് വര്‍ഷത്തെ ചികിത്സ.'
>> amsterdam ലെ റെഡ് സ്ട്രീറ്റില്‍ കുടുങ്ങിയ എസ്തേര്‍.
..........
സിനിമയില്‍ ഉള്ള മുകളില്‍ പറഞ്ഞ രംഗങ്ങള്‍ക്ക് പൊതുവായി ഒരു കാര്യമുണ്ട് . ഒരു നെഗറ്റീവ് ഫീല്‍ തരുന്ന കാര്യങ്ങള്‍ ആണ് . മരണം, ഒറ്റപ്പെടല്‍ , ചതി , തിരിച്ചടികള്‍ ...
വിജു വിന്റെ മോടിവേഷനാല്‍ ജോലിക്ക് ഊര്‍ജ്ജം നല്‍കുന്നത് ഈ നെഗറ്റീവ് hallucinations തരുന്ന vibes ആണ് . ഇത് മറികടക്കാന്‍ വിജു കണ്ടെത്തിയ മാര്‍ഗമാണ് inhale .. exhale ... clap. തന്റെ മാനസിക പ്രശ്നം മറി കടക്കാന്‍, സത്യവും മിഥ്യയും തിരിച്ചറിയാന്‍ വിജു ഉപയോഗിക്കുന്ന ഒരു മാര്‍ഗം. Miracle ഷോ യില്‍ കൂടുതല്‍ പോസിറ്റീവ് ആയി സംസാരിക്കാന്‍ Viju alias Joshua Carlton ന് ഇതിലൂടെ സാധിക്കുന്നു.
സിനിമയില്‍ മതവും കച്ചവടവും expose ചെയ്യപ്പെടുന്നുണ്ട് എങ്കിലും കഥയില്‍ ഇതൊന്നും വരുന്നില്ല. രണ്ടാം പകുതിയില്‍ hallucination/reality വ്യത്യാസം തിരിച്ചറിയാന്‍ പ്രേക്ഷകന് ഇത്തിരി പ്രയാസം ഉണ്ടാകുന്നു എന്ന് വേണം മനസ്സിലാക്കാന്‍ . ഒരു പക്ഷെ ആ തീരുമാനം സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വിട്ടു കൊടുത്തു. :)
സാധാരണയായി ' അസാധാരണ ' മലയാള സിനിമകള്‍ ചെയ്യുന്ന LJP ചെയ്യേണ്ട ഒരു subject ആണ് അന്‍വര്‍ റഷീദ് കൈ വെച്ചത് . പൂര്‍ണമായും വിജയമായി എന്ന് പറയാന്‍ ആകില്ലെങ്കിലും . മലയാള സിനിമയുടെ range എന്താണ് എന്ന് ഇന്ത്യന്‍ സിനിമയ്ക്ക് കാണിച്ചു കൊടുക്കാന്‍ Trance നു സാധിക്കും .
EDIT: 3/3/2020
ട്രാന്സിലെ മിഥ്യാ രംഗങ്ങള്‍ എന്നത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാട് അനുസരിച്ചിരിക്കും. എന്റെ വ്യാഖ്യാനം ഇങ്ങനെ ആണ്.
>> സിനിമ യുടെ ടൈറ്റില്‍ കാര്‍ഡ് വരുന്നത് വരെയുള്ള ഭാഗം സിനിമ എന്താണു എന്ന് കൃത്യമായി പറയുന്നുണ്ട്. അമ്മ, അനുജന്‍ ഇവര്‍ യാഥാര്‍ത്ഥ്യം ആണോ അല്ലെ എന്ന്.
>> ജേര്‍ണലിസ്റ്റ് മാത്യു ടിവി ഷോയ്ക്കിടെ കുഴഞ്ഞു വീണു എന്നത് മിറാക്കിള്‍ അല്ല എന്ന് വാര്‍ത്ത വന്നിരുന്നല്ലോ. വ്യാജ വൈദിക അത്ഭുതങ്ങള്‍ expose ചെയ്യുക എന്നതായിരുന്നു മാത്യുവിന്റെ ഉദ്ദേശ്യം അവിടെ മാത്യുവിന്റ വിജയം ആയിരുന്നു എന്ന് വേണം കരുതാന്‍. പക്ഷെ, ഇതേ മാത്യു വീണ്ടും pastor joshua യെ expose ചെയ്യാന്‍ വേണ്ടി ഷോ കാണാന്‍ ഒരു വ്യാജ വീല്‍ ചെയരുകാരനെ കൊണ്ട് വരുന്നു . അതിനര്‍ത്ഥം pastor Joshua expose reality അല്ല എന്നര്‍ത്ഥം .
>> തോമസ് ജോഷ്വ യെ ഫോണില്‍ വിളിച്ച് കുട്ടിയുടെ അസുഖം പറയുന്ന ഒരു രംഗം. പെട്ടെന്ന് ജോഷ്വ യുടെ എനെര്‍ജി ലെവല്‍ കൂടുന്നു. തോമസിനെ നേരില്‍ കാണുമ്പോഴും അതെ എനെര്‍ജി ലെവലില്‍ joshua സംസാരികുന്നുണ്ട് .
>> കുട്ടി മരണപ്പെട്ട ശേഷം തോമസ് tripac കമ്പനി ഉടമകളെ അവരുടെ ഓഫീസില്‍ വെച്ച തന്നെ കൊല്ലുന്നുണ്ട് . ഒരു വലിയ ഇരുമ്പ് ദാണ്ടുമായി ഒരു കോര്പരെട്റ്റ് കമ്പനി മുതലാളിയുടെ ഓഫീസില്‍ കയറി കൊന്നു എന്ന് പറയുന്നത് തന്നെ എത്ര യാഥാര്‍ത്ഥ്യം ആണ്?
>> തോമസ് tripac കമ്പനി ഉടമകളെ കൊല്ലുന്ന അതെ നിമിഷം തന്നെ pastor joshua തന്റെ ഗ്രേറ്റ് മിറാക്കിള്‍ ഷോ നടത്തുന്നതും വലിയ കൊണ്ഫിടന്‍സോടെ പ്രെസന്റ് ചെയ്യുന്നതും കാണാം. അതേ സമയം അവറാചന് സ്ട്രോക് വരുന്നുണ്ട്.
>> വൈദീക ബിസിനസ് പൊളിഞ്ഞു കമ്പനി ജപ്തി ചെയ്പ്പെടുന്നു . pastor joshua ചികിത്സക്ക് വിധേയന്‍ ആകുന്നു . പക്ഷെ രണ്ട് വർഷ ചികിത്സ കഴിഞ്ഞു ഇറങ്ങുന്നത് ഒരു posh കാറില്‍. നേരെ ചെല്ലുന്നത് amsterdam നഗരത്തില്‍ . വൈദീക ജോലി യില്‍ നിന്നുള്ള സമ്പാദ്യം മാത്രമുള്ള വിജു പ്രസാദിന് ബിസിനസ് പൊളിഞ്ഞു കഴിഞ്ഞതിനു ശേഷം എവിടുന്നു ഇത്രയധികം പൈസ ????
>> amsterdam നഗരത്തില്‍ ചില്ല് കൂട്ടില്‍ ഉള്ള esther ഒരു ഫാന്റസി മാത്രമാണ് എന്ന് ക്ലൈമാക്സ് തന്നെ വ്യക്തമാക്കുന്നു. esther ഓടി വന്നു കൈ കൊണ്ട് ചില്ല് പൊട്ടികുന്നു . പൊട്ടിയത് ചില്ലല്ല. കണ്ടതെല്ലാം യാഥാര്‍ത്ഥ്യം ആണ് എന്ന് ധരിച്ച പ്രേക്ഷകന്റെ മുന്‍വിധികള്‍ ആണ് .

Comments
Post a Comment