The Curious case of Messi
August 15, 2020 Bayern Munich 8 Barcelona 2 എന്ത്കൊണ്ട് ബാഴ്സലോണ തോറ്റു, എന്നല്ല എന്ത് കൊണ്ട് നാണം കെട്ട രീതിയിൽ നിരുപാധികം തോൽക്കുന്നു ??? കഴിഞ്ഞ കുറേ വർഷങ്ങളായി ബാഴ്സ മത്സരങ്ങൾ കാണുന്നവർ ക്ക് ഇത് പുതുമയല്ല. കഴിഞ്ഞ ഒരു 10 വർഷത്തിനിടയിൽ, കൃത്യമായി പറഞ്ഞാല് പെപ്പിന്റെ കീഴിൽ കളിച്ച ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷം അവർക്ക് പഴയ പ്രതാപതിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇതിന് ചെറിയൊരു അപവാദം നെയ്മർ കളിച്ച സീസണുകൾ ആണ്. നെയ്മറും ഇനീസ്റ്റ്റയും ഫൈനലിൽ തകർത്ത് കളിച്ചപ്പോൾ 2015 ൽ അവർ കിരീടം നേടി. ആശ്ചര്യം എന്ന് പറയട്ടെ.. ബാഴ്സ ഇതിഹാസം Xavi യുടെ ക്ലബ്ബിലെ അവസാന സീസൺ കൂടി ആയിരുന്നു അത്. എന്ത് കൊണ്ട് യൂറോപ്യൻ knockout മത്സരങ്ങളിൽ ബാഴ്സലോണ വലിയ മാർജിനിൽ പൊരുതാൻ പോലുമാകാതെ തുടർച്ചയായി തോൽക്കുന്നു..???? അതിന്റെ കാരണം ഒന്ന് മാത്രമാണ്. ലയണൽ മെസ്സി. ബാഴ്സയുടെ കരുത്തും ദൗർബല്യവും മെസ്സിയാണ്. മെസ്സിയുടെ കരിയർ ഗ്രാഫ് പരിശോധിക്കാം. സ്പെയിനിൽ ഇത്രയും അപകടകാരിയായ ഒരു കളിക്കാരൻ വേറെ ഇല്ല. എന്നാല് സ്പെയിനിന് പുറത്ത് റെക്കോർഡ് വളരെ മോശമാണ്. അത് ക്ലബ്ബ് ആയാല...