The Curious case of Messi


August 15, 2020


Bayern Munich 8

Barcelona 2



എന്ത്കൊണ്ട് ബാഴ്സലോണ തോറ്റു, എന്നല്ല എന്ത് കൊണ്ട് നാണം കെട്ട രീതിയിൽ നിരുപാധികം തോൽക്കുന്നു ??? 


കഴിഞ്ഞ കുറേ വർഷങ്ങളായി ബാഴ്സ മത്സരങ്ങൾ കാണുന്നവർ ക്ക് ഇത് പുതുമയല്ല. കഴിഞ്ഞ ഒരു 10 വർഷത്തിനിടയിൽ, കൃത്യമായി പറഞ്ഞാല് പെപ്പിന്റെ കീഴിൽ കളിച്ച ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ടീം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷം അവർക്ക് പഴയ പ്രതാപതിലേക്ക്‌ എത്താൻ സാധിച്ചിട്ടില്ല. ഇതിന് ചെറിയൊരു അപവാദം നെയ്മർ കളിച്ച സീസണുകൾ ആണ്. നെയ്മറും ഇനീസ്റ്റ്റയും ഫൈനലിൽ തകർത്ത് കളിച്ചപ്പോൾ 2015 ൽ അവർ കിരീടം നേടി. ആശ്ചര്യം എന്ന് പറയട്ടെ.. ബാഴ്സ ഇതിഹാസം Xavi യുടെ ക്ലബ്ബിലെ അവസാന സീസൺ കൂടി ആയിരുന്നു അത്.


എന്ത് കൊണ്ട് യൂറോപ്യൻ knockout മത്സരങ്ങളിൽ ബാഴ്സലോണ വലിയ മാർജിനിൽ പൊരുതാൻ പോലുമാകാതെ തുടർച്ചയായി തോൽക്കുന്നു..????


അതിന്റെ കാരണം ഒന്ന് മാത്രമാണ്.


ലയണൽ മെസ്സി.  ബാഴ്സയുടെ കരുത്തും ദൗർബല്യവും മെസ്സിയാണ്.


മെസ്സിയുടെ കരിയർ ഗ്രാഫ് പരിശോധിക്കാം. സ്പെയിനിൽ ഇത്രയും അപകടകാരിയായ ഒരു കളിക്കാരൻ വേറെ ഇല്ല. എന്നാല് സ്പെയിനിന്  പുറത്ത് റെക്കോർഡ് വളരെ മോശമാണ്. അത് ക്ലബ്ബ് ആയാലും രാജ്യമായാലും. പ്രതിസന്ധി ഘട്ടങ്ങളിൽ മെസ്സിക്ക് ആത്മ വിശ്വാസം ഇല്ല എന്ന് കണ്ടാൽ അത് ടീമിന്റെ പ്രകടനതെയും ബാധിക്കുന്നു.   മിഡ് ഫീൽഡിൽ മികച്ച പിന്തുണ കിട്ടിയ വർഷങ്ങളിൽ ആണ് യൂറോപ്യൻ മത്സരങ്ങളിൽ മെസ്സിക്ക് തിളങ്ങാൻ സാധിച്ചത്. 2011 ലേ കിരീട നേട്ടത്തിന് ശേഷം ബാഴ്സയിൽ നിന്ന് ഇതിഹാസങ്ങൾ കൊഴിഞ്ഞ് പോയി കൊണ്ടിരുന്നു. Puyol, Xavi, Iniesta, Dani Alves തുടങ്ങിയവർ ഓരോന്നായി കൊഴിഞ്ഞ് പോയപ്പോൾ, ബാഴ്സലോണയുടെ കളിയെ അത് ബാധിച്ചു. പ്രത്യേകിച്ച്, away/second leg മത്സരങ്ങൾ. 


ചാമ്പ്യൻസ് ലീഗിൽ 2010 മുതൽ ബാഴ്സലോണയുടെ പുറത്താകൽ. ആ മത്സരങ്ങളിൽ മെസ്സിയുടെ പ്രകടനം എന്നിവയുടെ കണക്ക് ഇങ്ങനെ...



(Messi goals)


2010

Barcelona 2

Inter 3

1-0 second leg (0 goals)


2012

Barcelona 2

Chelsea 3

2-2 second leg (0 goals)


2013

Barcelona 0 

Bayern 7

0-3 second leg  (0 goals)


2014

Barcelona 1

Atletico 2

0-1 second leg/away (0 goals)


2016

Barcelona 2

Atletico 3

0-2 second leg/away  (0 goals)


2017

Barcelona 0

Juventus 3

0-0 second leg  (0 goals)


2018

Barcelona 4

Roma 4 

0-3 in second leg/away  (0 goals)


2019

Barcelona 3  (2 goals)

Liverpool 4 

0-4 in second leg -  (0 goals)


2020

Barcelona 2

Bayern 8 

(In a single game!) - (0 goals)




Messi:


Total knockout round matches - 17


Goals - 2

Away goals - 0

Second leg goals - 0




ഇതിൽ 2017 പ്രീ ക്വാർട്ടറിൽ ൽ PSG  ആദ്യ പാദത്തിൽ 4-0 നാണ് ജയിച്ചത്. PSG ക്ക് എതിരെ നടന്ന ഈ ആദ്യ പാദത്തിൽ മെസ്സിക്ക് ഒരു അപൂർവ ബഹുമതി കൂടി ലഭിച്ചു എന്ന വാർത്ത ഉണ്ടായിരുന്നു. മത്സരത്തിൽ എതിർ ടീമിന്റെ പെനൽറ്റി ബോക്സിൽ ഒരു തവണ പോലും കാലു കുത്താൻ മെസ്സിക്ക് ആയില്ല!!!


രണ്ടാം പാദത്തിൽ ബാഴ്സ വമ്പൻ തിരിച്ച് വരവ് നടത്തിയപ്പോൾ മെസ്സി നേടിയത് ഒരു penalty ഗോൾ മാത്രമാണ്. കളിയിൽ നിർണായകമായത് നെയ്മറുടെ പ്രകടനവും.

പക്ഷേ, ക്വാർട്ടറിൽ യുവന്റസ് ടീമിന് എതിരെ ബാർസ തങ്ങളുടെ പതിവ് ആവർത്തിച്ചു. ഇതിന് ശേഷം നെയ്മറും ടീം വിട്ടു.


ഗോളടിക്കാനും, ഗോൾ ഒരുക്കാനും താൻ തന്നെ വേണം എന്ന അവസ്ഥയിൽ ആണ് ഇത്തവണത്തെ ആഭ്യന്തര ലീഗ് തന്നെ അവസാനിച്ചത്. മെസ്സി വളരുന്തോറും, ക്ലബ്ബിന് മെസ്സി യോടുള്ള വിധേയത്വം കൂടി വരുന്നു. ഇത് ക്ലബ്ബിന്റെ വളർച്ചയ്ക്ക് നല്ലതല്ല.  അതേ സമയം ടീം കളികൾ തോൽക്കുമ്പോൾ  ആത്മവിശ്വാസം കൈ വിട്ട് പോകുന്ന അവസ്ഥ. ഇത്തവണ ലീഗ് തോറ്റപ്പോൾ തന്നെ മെസ്സിയുടെ പ്രസ്താവന വന്നു. 


" ഈ കളി ആണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നമ്മൾ നാപോളി യോട് തോൽക്കും."


ഇത്രയും demotivate ചെയ്യുന്ന മുതിർന്ന ഒരു ഇതിഹാസ താരത്തിന്റെ പ്രസ്താവന ടീമിന് ഉണ്ടാക്കുന്ന ആത്മ വിശ്വാസ കുറവ് ചെറുതല്ല..


കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ ടീമിൽ വന്ന മികച്ച താരങ്ങളെ നല്ല രീതിയിൽ ഉപയോഗിക്കാൻ ബാഴ്സയ്ക്ക്‌ സാധിച്ചില്ല. കുട്ടീന്യോ, നെയ്മർ...  ന്റെ  വിധി തന്നെ ആകും ഗ്രീസ്മാനെ കാത്തിരിക്കുന്നത്.


മെസ്സിക്കും, ബാഴ്സലോണയ്ക്കും തിരിച്ച് വരവ് നടത്താൻ ഉള്ള വഴി ഇങ്ങനെ ആണ്.


>> മെസ്സി ടീം വിടുക. ബാഴ്സലോണ ടീമിൽ അക്കാദമി കളിക്കാരെയും, പുതിയ സ്ട്രൈക്കർ, മിഡ് ഫീൽഡർ മാർ എന്നിവരെ വാങ്ങി പുതിയ ഒരു ക്ലബ് കൾച്ചർ ഉണ്ടാക്കുക.


>> മെസ്സി ടീമിൽ തുടരുക. ക്ലബ് പ്രസിഡന്റ് ബർത്തൊമ്യോ പുറെത്തേക്ക്‌ പോകുക.  മെസ്സിയെ ചുറ്റിപറ്റി ഉള്ള ടീം ഉണ്ടാക്കാതെ, മികച്ച കളിക്കാരെയും, കോച്ചിനെയും നല്ല പൈസ ഇറക്കി തന്നെ വാങ്ങുക. കോച്ച് ആയി മുൻ ബാഴ്സലോണ താരം ആണെങ്കിൽ അത്രയും നല്ലത്. Xavi യെ ഒക്കെ ഉടൻ പ്രതീക്ഷിക്കാം.


അല്ലെങ്കിൽ ഈ പതിവ് തുടരും...


🙂






Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction