Maraikkar - Not A Movie Review

 





പലരും കരുതുന്നത്. ' ബായതണ്ട് ബെട്ടിയിട്ട പോലെ ' ഡയലോഗ് , അത് പോലെ മോഹൻലാൽ ൻ്റെ physique ഒക്കെ യാണ് സിനിമ മോശം എന്ന് പറയാൻ കാരണം എന്നാണ്. ഇതിനപ്പുറം ആസ്വാദനം എന്ന നിലയിൽ മരയ്ക്കാർ ല് കുറേ പ്രശ്നങ്ങളുണ്ട്.


പ്രധാന പ്രശ്നം പ്രിയദർശൻ എന്ന സംവിധായകൻ്റെ approach ആണ്. ഒരു പീരിയഡ് സിനിമയുടെ ആത്മാവ് അതിലെ കഥാപാത്രങ്ങൾ ആണ്. ശക്തമായ കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അവരിലൂടെ എത്ര weak ആയ screenplay ആണെങ്കിലും പ്രേക്ഷകരെ engage ചെയ്യിക്കാൻ പറ്റും. എന്ന് കരുതി മീൻ മാർക്കറ്റിൽ മത്തി കൂട്ടിയിട്ട പോലെ ഒരു load കഥാപാത്രങ്ങൾ കുത്തി നിറച്ചാൽ magnum opus ആകില്ല. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ ഒരു പ്രാധാന്യവും ഇല്ല. മഞ്ജു വിൻെറ ക്യാരക്ടർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സിനിമ കഴിഞ്ഞും മനസ്സിലായില്ല. അല്ലെങ്കിൽ പ്രേക്ഷകനെ അത് convince ചെയ്യാൻ പറ്റുന്നില്ല. ഒരു pan Indian appeal കിട്ടാൻ അർജുൻ, സുനിൽ ഷെട്ടി, പ്രഭു തുടങ്ങിയവരെയും കൂട്ടി ചേർത്തു.


ഏറ്റവും കോമഡി ആയി തോന്നിയത് മറ്റ് male characters ആണ്. പ്രിയദർശൻ ൻ്റെ ഏതോ കോമഡി സിനിമ യുടെ സെറ്റിൽ നിന്ന് ഇറങ്ങി വന്ന കഥാപാത്രങ്ങൾ പോലെ നടന്മാർ ഓരോരുത്തരായി ഡയലോഗ് പറഞ്ഞ് പോകുന്നു. ' എടാ ഹമുക്കെ ' മാമുക്കോയ, പാരാ വെക്കുന്ന ഗണേഷ്, അസൂയ മൂത്ത മുകേഷ്, അമ്പരപ്പ് നിറഞ്ഞ ഇന്നസെൻ്റ്, ' അങ്ങട് ഇരിക്ക്യ ' എന്ന് പറയുന്ന തറവാട്ട് കാർന്നോർ നെടുമുടി, കാര്യസ്ഥൻ നന്ദു. ലിസ്റ്റ് അങ്ങനെ പോകുന്നു. ജഗദീശും, മണിയൻ പിള്ള രാജുവും ഏത് സമയവും സ്ക്രീനിൽ വരാൻ സാധ്യത ഉള്ളത് പോലെ തോന്നി. ഒരാത്മാവും ഇല്ലാത്ത, emotionally engage ചെയ്യിക്കാത്ത ഡസനിലധികം കഥാപാത്രങ്ങൾ.


കൂടാതെ, അല്പം ബു ജി ആയ ഹരീഷ് പേരടി, ചതിയൻ ബാബുരാജ്, മരിക്കാൻ പോകുന്ന സന്തോഷ് കീഴാറ്റൂർ. തുടങ്ങി stereotype കഥാപാത്രങ്ങൾ മറ്റൊരു വശത്ത്.


ഇതിനൊക്കെ അപ്പുറം വലിയ ദുരന്തം ആയത് മോഹൻലാൽ എന്ന നടൻ്റെ casting തന്നെയാണ്. മോഹൻലാൽ സ്വന്തം നിലയിൽ നന്നായി ശ്രമിച്ചുവെങ്കിലും കുഞ്ഞാലി മരയ്ക്കാർ എന്ന യോദ്ധാവിൽ നിന്ന് ബഹുകാതം അകലെ ആയിരുന്നു. പലപ്പോഴും മുഖത്ത് expressions പോലും കൊണ്ട് വരാൻ പറ്റുന്നില്ല. ഒരു യോദ്ധാവിന് വേണ്ട body language (not physique) ഇല്ല. മോഹൻലാൽ നേക്കാൾ തടിയുള്ള പ്രഭു പോലും കൂടുതൽ കോൺഫിഡൻ്റ് ആയിട്ടാണ് തോന്നിയത്. Sadly, പ്രഭുവിൻ്റെ കഥാപാത്രത്തെ ഒരു കോമഡി പീസ് ആക്കി മാറ്റി. 70% ഫിക്ഷൻ എന്ന് പറഞ്ഞ സിനിമയിൽ എന്തിനാണ് പാടുപെട്ട് accent കൊണ്ട് വരാൻ ശ്രമിക്കുന്നത്?? സിനിമയിൽ മിക്ക സ്ഥലത്തും dialogue അച്ചടി മലയാളം പോലെ തന്നെ ഫീൽ ചെയ്തു. ചില ഇമോഷണൽ സീൻ വരുമ്പോൾ സിദ്ദിഖ്, മോഹൻലാൽ തുടങ്ങിയവർ പെട്ടെന്ന് ഏതോ കോമഡി സ്കിറ്റ് ലെ ' ഇജ്ജ് ഇബാടെ ഇരിക്ക് ' mode ലേക്ക് മാറുന്നു. ഒരു critical situation വന്നപ്പോൾ മരിച്ച് കിടക്കുന്ന ആളെ നോക്കി ഉപമ പറയാൻ തോന്നുന്ന കുഞ്ഞാലി. പ്രിയൻ എങ്ങനെ ആണ് ഈ സംഭാഷണം approve ചെയ്തത് എന്ന് മനസ്സിലാകുന്നില്ല.


സിനിമയുടെ ഒരേയൊരു പ്ലസ് പോയിൻ്റ് തോന്നിയത് പ്രണവ് ആണ്. ശരിക്കും ഒരു യോദ്ധാവ് ൻ്റെ രീതിയിൽ പ്രണവ് മാറി. ഭാഷ പോലും പ്രശ്നം തോന്നിയില്ല. വളർന്ന് വലുതായപ്പോൾ എവിടെ നിന്നാണാവോ ബായത്തണ്ടു പ്രയോഗം പഠിച്ചത് എന്നാർക്ക് അറിയാം.


 വലിയ ബഡ്ജറ്റ് ഇല്ലാതെ തന്നെ വളരെ ചുരുക്കാം കഥാപാത്രങ്ങളിൽ കൂടി വളരെ brilliant ആയി execute ചെയ്ത പടമാണ് സന്തോഷ് ശിവൻ ൻ്റെ ഉറുമി. ഇതിലെ ജഗതി ചെയ്ത കഥാപാത്രത്തിൻ്റെ range നടുത് പോലും വരില്ല മരയ്ക്കാർ സിനിമയിലെ ഒരാളും. അത് പോലെ തന്നെ mainstream നടന് മാർ അല്ലാതിരുന്നിട്ടും പ്രഭുദേവ, Amol Gupte തുടങ്ങിയ നടന്മാരും വളരെ മികച്ച പ്രകടനം ആയിരുന്നു. Cameo ചെയ്ത ആര്യ, Genelia, Prithvi തുടങ്ങിയവരും സിനിമ ഡിമാൻഡ് ചെയ്യുന്ന രീതിയിൽ പ്രേക്ഷകരുമായി connect ചെയ്യാൻ പറ്റിയിട്ടുണ്ട്. ഇതും ഏകദേശം Maraikkar കഥയുടെ അതേ കാലഘട്ടത്തിൽ നടന്ന കഥയാണ്. പക്ഷേ, Maraikkar സിനിമയിൽ ഈ പറഞ്ഞ ഒരു കാര്യങ്ങളും ഇല്ല. സിനിമ അവസാനത്തോട് അടുക്കുമ്പോൾ സിനിമ എപ്പോൾ തീരും എന്ന അവസ്ഥയിൽ പ്രേക്ഷകൻ എത്തുന്നു.

കുറേ പണം വാരി എറിഞ്ഞു, തൻ്റെ സ്വന്തക്കാരെ cast ചെയ്ത്, visual, sound design area യില് മരിച്ച് പണി എടുത്താൽ ബാഹുബലി ആകില്ല. അൽപ്പം റിസേർച്ച് ചെയ്ത് മികച്ച തിരക്കഥ ഉണ്ടാക്കി, മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച് അതിന് അനുസരിച്ച് casting നടത്തി, പ്രേക്ഷകരെ emotionally engage ചെയ്യുന്ന രീതിയിൽ ഷൂട്ട് ചെയ്യാൻ പറ്റണം. വേണമെങ്കിൽ ബാഹുബലി പോലെ mass elements ചേർക്കാം. അല്ലെങ്കിൽ വടക്കൻ വീരഗാഥ പോലെ കൂടുതൽ classy ആക്കി മാറ്റാൻ പറ്റും. 


Maraikkar എന്ന സിനിമ കുട്ടികൾക്കും, കുടുംബ പ്രേക്ഷകർക്കും വലിയ ആസ്വാദന പ്രശ്നം ഉണ്ടാക്കില്ല. ഒരു general entertainment quality ഉണ്ട്. സിനിമയുടെ വിവിധ മേഖലയിൽ analyse ചെയ്ത് റിവ്യൂ ചെയ്യുന്ന mentality ഉള്ള കേരളത്തിൽ വളർന്ന് വരുന്ന ഒരു audience ഉണ്ട്. അവർ ഈ സിനിമയെ ശരിയായ രീതിയിൽ വിലയിരുത്തും. അതിനെ എന്തെങ്കിലും conspiracy, planned degrading എന്നൊക്കെ വിളിക്കുന്നതിൽ അർത്ഥമില്ല.


NB: പ്രിയദർശൻ അടുത്ത സിനിമയിൽ 60 കഴിഞ്ഞ മോഹൻലാലിനെ ബോക്സർ ആക്കാൻ നോക്കുകയാണ്. സ്ഥിരം casting ഇതിലും കണ്ടേക്കാം. പ്രിയൻ കഥ കണ്ടെത്തി മോഹൻലാലിനെ cast ചെയ്യുന്നതാണോ അതോ, മോഹൻലാലിന് വേണ്ടി കഥ എഴുതുന്നത് ആണോ എന്ന് ഇനിയും മനസ്സിലാകുന്നില്ല.


😐

Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction