നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് Not A Movie Review
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് .. Not A Movie Review .. നഗരത്തിലെ പ്രമുഖ ഹോട്ടൽ ആണ് ' സുഭിക്ഷ '. തനി കേരള ഭക്ഷണം കിട്ടും. അവിടത്തെ തലശ്ശേരി ബിരിയാണി ഒക്കെ വളരെ famous ആണ്. 150 രൂപയാണ്. എന്നാല് കുറച്ച് കാലമായി രുചി പോരാ.. എന്ന പരാതി ഉണ്ട്. ചെറിയ വിശപ്പ് വന്നു. കഴിഞ്ഞ തവണ ഇതേ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോൾ വലിയ മതിപ്പ് തോന്നിയില്ല. തൊട്ടടുത്ത് വേറെ ഹോട്ടൽ ഒന്നും ഇല്ലാത്തത് കൊണ്ട് സുഭിക്ഷ യില് തന്നെ കേറാം എന്ന് കരുതി. ഹോട്ടല് മൊത്തത്തിൽ മാറി. Interior ഒക്കെ ultra modern ആണ്. കേരളത്തിലെ തന്നെ പ്രമുഖ ബിരിയാണി ആയ തലശ്ശേരി ദം ബിരിയാണി യുടെ ഗ്രാഫിക്സ് ചുമരിൽ നിറയെ കാണാം. The Best Biriyani in Kerala, Yummy chicken, delicious എന്നൊക്കെ എഴുതി പ്പിടിപ്പിച്ച് പുകയൂറുന്ന ചിക്കൻ്റെ ഫോട്ടോ കണ്ട് എൻ്റെ വായിൽ വെള്ളം പൊട്ടി. നല്ല ഫാൻ ഉള്ള ടേബിളിൻ്റെ അടുത്ത് തന്നെ ഇരുന്നു. പുഞ്ചിരിച്ച് വന്ന supplier ചോദിച്ചു. സർ, ഓർഡർ പ്ലീസ്. ഞാൻ രണ്ടാമത് ആലോചിച്ചില്ല. Main item തന്നെ ഓർഡർ ചെയ്തു. തലശ്ശേരി ദം ബിരിയാണി. Supplier തലയാട്ടി പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് പോയി. പണ്ട് ദം ബിരിയാണി കഴിച്...