നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് Not A Movie Review

 നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ..


Not A Movie Review



..


നഗരത്തിലെ പ്രമുഖ ഹോട്ടൽ ആണ് ' സുഭിക്ഷ '. തനി കേരള ഭക്ഷണം കിട്ടും. അവിടത്തെ തലശ്ശേരി ബിരിയാണി ഒക്കെ വളരെ famous ആണ്. 150 രൂപയാണ്. എന്നാല് കുറച്ച് കാലമായി രുചി പോരാ.. എന്ന പരാതി ഉണ്ട്. ചെറിയ വിശപ്പ് വന്നു. കഴിഞ്ഞ തവണ ഇതേ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചപ്പോൾ വലിയ മതിപ്പ് തോന്നിയില്ല. തൊട്ടടുത്ത് വേറെ ഹോട്ടൽ ഒന്നും ഇല്ലാത്തത് കൊണ്ട് സുഭിക്ഷ യില് തന്നെ കേറാം എന്ന് കരുതി. 


ഹോട്ടല് മൊത്തത്തിൽ മാറി. Interior ഒക്കെ ultra modern ആണ്. കേരളത്തിലെ തന്നെ പ്രമുഖ ബിരിയാണി ആയ തലശ്ശേരി ദം ബിരിയാണി യുടെ ഗ്രാഫിക്സ് ചുമരിൽ നിറയെ കാണാം. The Best Biriyani in Kerala,  Yummy chicken, delicious എന്നൊക്കെ എഴുതി പ്പിടിപ്പിച്ച് പുകയൂറുന്ന ചിക്കൻ്റെ ഫോട്ടോ കണ്ട് എൻ്റെ വായിൽ വെള്ളം പൊട്ടി. നല്ല ഫാൻ ഉള്ള ടേബിളിൻ്റെ അടുത്ത് തന്നെ ഇരുന്നു. പുഞ്ചിരിച്ച് വന്ന supplier ചോദിച്ചു. 


സർ, ഓർഡർ പ്ലീസ്.


ഞാൻ രണ്ടാമത് ആലോചിച്ചില്ല. Main item തന്നെ ഓർഡർ ചെയ്തു.


തലശ്ശേരി ദം ബിരിയാണി.


Supplier തലയാട്ടി പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് പോയി.


പണ്ട് ദം ബിരിയാണി കഴിച്ച മനോഹര ഓർമ്മകൾ അയവിറക്കി ഞാൻ സമയം കളഞ്ഞു. എൻ്റെ ഫുഡ് വരാൻ പതിവിൽ കൂടുതൽ സമയം എടുത്തു. എന്നാലും സാരമില്ല. കുറേ കാലങ്ങൾക്ക് ശേഷമാണ് ദം ബിരിയാണി കഴിക്കുന്നത്. Wait ചെയ്യേണ്ടി വന്നാൽ കുഴപ്പമില്ല. ഞാൻ ക്ഷമയോടെ കാത്തിരുന്നു.


അങ്ങനെ, ദം ബിരിയാണി എത്തി. നല്ല നാടൻ മൺപാത്രതിൽ കൊണ്ട് വന്നു പ്ലേറ്റിൽ വിളമ്പി. മൊത്തം പുക. സുഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിൽ കയറിക്കൂടി എൻ്റെ തലച്ചോറിൻ്റെ ഹൈപ്പൊതലമാസിനെ ഞെട്ടി ഉണർത്തി. എൻ്റെ കണ്ണുകൾ തുറന്ന് വന്നു!!


അതേ, ഇത് ആ പഴയ ദം ബിരിയാണി തന്നെ!!!


വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇതേ ഹോട്ടലിൽ പോയി പൈസ കൊടുത്ത് വാങ്ങി കഴിച്ച അതേ ദം ബിരിയാണി യുടെ സുഗന്ധം!! നല്ല brownish നിറത്തിൽ ഉള്ള chicken piece എന്നെ നോക്കി  കണ്ണിറുക്കുന്നത് പോലെ തോന്നി. നല്ല പള പളാ ന്നു തിളങ്ങുന്ന rice. കൂടെ പേരിനു ആണെങ്കിലും ഉള്ളിയും, മസാല ചേരുവകളും നല്ല vibe തന്നു. 


എൻ്റെ കണ്ണുകൾ ആനന്ദം കൊണ്ട് നിറഞ്ഞു. ഞാൻ ബിരിയാണിയടി തുടങ്ങി. ഒരൊന്നൊന്നര അടി. തുടക്കം മുതൽ രുചിയോടെ ആർത്തിയോടെ കഴിച്ച് തുടങ്ങി. നല്ല സൂപ്പര് വെന്ത ചിക്കൻ. മസാല ഒക്കെ രോമാഞ്ചം കൊള്ളിച്ചു. ഇടകിടെ ചെറിയ എല്ലിൻ കഷണം വായിൽ വന്നെങ്കിലും കാര്യമാക്കിയില്ല. എല്ലിൻ കഷണം ഒക്കെ ചിക്കൻ ബിരിയാണി യുടെ ഭാഗമായി തന്നെ കാണണം. കുഴപ്പമില്ല. 


എല്ലാം പ്രതീക്ഷിച്ച പോലെ ഭംഗിയായി മുന്നോട്ട് പോയി. പ്ലേറ്റിൽ ഇനി കുറച്ച് ചിക്കനും ചോറും മാത്രമേ ബാക്കിയുള്ളൂ. സന്തോഷമായി. ഇനി അവസാനം ഒരു hot sulaimani അല്ലെങ്കിൽ ഒരു cold lime juice കൂടി കിട്ടിയാൽ നന്നായി finish ചെയ്യാം. 


ഞാൻ സപ്പ്ലയറെ നോക്കി. അയാള് എന്തോ മനസ്സിലാക്കിയ ഭാവത്തിൽ ധൃതിയിൽ കിച്ചണിൽ പോയി ഒരു ഗ്ലാസ് എടുത്ത് കൊണ്ട് വരുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പക്ഷെ, സുലൈമാനി, അല്ലെങ്കിൽ ലൈം ജ്യൂസ് ആയിരിക്കാം. അപ്പോഴത്തെ സാഹചര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച സപ്പ്ലയരെ മനസ്സ് കൊണ്ട് അഭിനന്ദിച്ചു. സപ്പ്ലയർ എന്നോട് ഒന്നും ചോദിക്കാതെ ഗ്ലാസിലെ പാനീയം എടുത്ത് ബിരിയാണി പ്ലേറ്റിൽ ഒഴിച്ചു.


ഞാൻ അൽഭുത സ്തബ്ധനായി നിന്നു പോയി!! ഇതെന്ത് കോപ്പ്!!! ദം ബിരിയാണി പ്ലേറ്റിൽ ബിരിയാണി റൈസ് ന് മുകളിൽ ആ supplier ഒഴിച്ചത് രസം!!! ഒരു അര ഗ്ലാസ്സ് രസം ഒഴിച്ചതോടെ ബിരിയാണി ഒരു പായസത്തിൻ്റെ പരുവമായി.


ഞാൻ ദേഷ്യത്തോടെ അയാളോട് ചോദിച്ചു. താൻ എന്ത് പണിയാണ് കാണിക്കുന്നത്. ബിരിയാണി യില് ആണോ രസം ഒഴിക്കുന്നത്?? തനിക്ക് വട്ടായോ?


സപ്ലയർ ശാന്തനായി പറഞ്ഞു.


സർ, സോറി. മീൻ കറി തീർന്നു. അത് കൊണ്ടാണ് രസം തന്നത്.


എൻ്റെ ദേഷ്യം ഇരട്ടിച്ചു. മാനേജരെ വിളിക്കാൻ പറഞ്ഞു.


Supplier മാനേജരെ വിളിച്ച് കൊണ്ട് വന്നു. ഞാൻ കാര്യം പറഞ്ഞു. മാനേജർ യാതൊരു കൂസലും ഇല്ലാതെ മറുപടി പറഞ്ഞു. 


സർ, ഇത് പുതിയ ഹൈബ്രിഡ് ഐറ്റം ആണ്. Kerala + Telangana cuisine mixed ചെയ്ത ഐറ്റം. അവിടെ വളരെ famous ആണ്.


എനിക്ക് കൂടുതൽ കൗതുകം തോന്നി. Andhra/Telangana food കൂടുതൽ കഴിച്ചിട്ടില്ല. Hyderabadi Biriyani കേട്ടിടുണ്ട്. എന്നാലും ബിരിയാണി യില് രസം ഒഴിക്കുന്ന കടും കൈ ഒക്കെ ചെയ്യുമോ??


ഞാൻ ചോദിച്ചോ, വേറെ എന്താണ് പുതിയ ഐറ്റം?


മാനേജർ തുടർന്നു.


രസം കൂട്ടി ബിരിയാണി കഴിച്ചതിനു ശേഷം ചോക്കലേറ്റ് milk shake ല് നാരങ്ങ പിഴിഞ്ഞ് മുകളിൽ കുറച്ച് tutti fruiti വിതറും. ഫിനിഷിങ് കുറച്ച് കളർ ആകട്ടെ. അല്ലേ സർ?


ഈ മറുപടി കേട്ട എൻ്റെ സമനില തെറ്റി. 


ഡോ.. താൻ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. ഞാൻ ഓർഡർ ചെയ്തത് ചിക്കൻ ദം ബിരിയാണി ആണ്. ഇത് ബാക്കി കഴിക്കാൻ എനിക്ക് പറ്റില്ല. തൻ്റെ ഈ ഊള ഫുഡ് വേറെ ആർക്കെങ്കിലും വിളമ്പണം.  


മാനേജർ വളരെ കോപത്തോടെ മറുപടി തന്നു.


നാണമില്ലേ.. മിസ്റ്റർ. ഭക്ഷണത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ. സൊമാലിയയിൽ ഭക്ഷണം കിട്ടാതെ എത്ര പേരാണ് മരിക്കുന്നത്! ആന്ധ്രയിലെ ക്ഷേത്രങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ആളുകൾ queue നിൽക്കാറുണ്ട്. ഈ ഭക്ഷണം ഉണ്ടാക്കാൻ പ്രയത്നിച്ച chef നേ പറ്റി താൻ ഓർത്തോ?? അയാളുടെ assistants!! ഒരു chef പോലുമല്ലാത്ത താൻ എങ്ങനെ ആണ് ഭക്ഷണത്തെ കുറിച്ച് സംസാരിക്കുന്നത്??  ഇത്തിരി ദേശ സ്നേഹം, പോട്ടെ മനുഷ്യ സ്നേഹം എങ്കിലും തനിക്ക് ഉണ്ടായിരുന്നെങ്കിൽ !!


മാനേജരുടെ മറുപടി കേട്ട ഞാൻ ആകെ തളർന്ന് പോയി.


ശരിയാണ്. ഭക്ഷണത്തിൽ നമ്മൾ എന്തിന് പരാതി പറയണം. ബിരിയാണിയുടെ കൂടെ രസമോ, സാമ്പാറോ , മീൻ കറി യൊ കഴിച്ചാൽ എന്താണ് കുഴപ്പം! ബിരിയാണിക്ക് ശേഷം tea or lime juice പ്രതീക്ഷിച്ച എനിക്കാണ് തെറ്റ് പറ്റിയത്. ഞാൻ സൊമാലിയയിൽ ഉള്ള പട്ടിണി മരണങ്ങൾ ഓർത്തു. ആന്ധ്രയിലെ ദരിദ്രരെ കുറിച്ച് ഓർത്ത് ഞാൻ നെടുവീർപ്പിട്ടു. തെറ്റ് തിരിച്ചറിഞ്ഞ ഞാൻ മാനേജരോട് ക്ഷമ പറഞ്ഞു. വളരെ ക്ഷമയോടെ ബിരിയാണി രസവും ചേർത്ത് കഴിച്ചു. ഈ വെറൈറ്റി ഫുഡ് ഉം, ഉപദേശവും തന്ന മാനേജർ ഗുരു വിന് ദക്ഷിണ എന്ന രീതിയിൽ 150 രൂപ കയ്യിൽ വെച്ച് കൊണ്ട് ഞാൻ പറഞ്ഞു. നന്ദി. ഭക്ഷണം നന്നായിട്ടുണ്ട്, ഉപദേശവും.


പുറത്ത് ഇറങ്ങുന്ന സമയത്ത് കൂടെ ഇറങ്ങിയ ഒരാളോട് ചുമ്മാ ചോദിച്ചു.


താങ്കൾ ഇവിടെ നിന്ന് എന്താണ് കഴിച്ചത്?


അയാള് ചെറുതായി കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു 


Kerala's Best Thalassery Dum Biriyani. കിടു.. പൊളി!!!


......


( സിനിമയിലെ എഡിറ്റിംഗ് പോയിട്ട് ഒരു കുന്തവും അറിയാത്ത ആൾ ആയത് കൊണ്ട് ഈ സിനിമയെ കുറിച്ച് ഇങ്ങനെ മാത്രം പറഞ്ഞ് നിർത്തുന്നു. )


😕

Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction