Posts

Showing posts from December, 2024

Malayalam Film Industry in 2024

  മലയാള സിനിമാ ചരിത്രത്തിലെ Golden Year എന്ന് വിശേഷിപ്പിക്കാവുന്ന വർഷം. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങൾ നേടിയ നിരവധി  സിനിമകൾ. പുതുമുഖ സംവിധായകരുടെ മികച്ച പ്രകടനം, പരീക്ഷണങ്ങൾ നടത്തുന്ന സീനിയർ താരങ്ങൾ, പുതുമ നിറഞ്ഞ വഴികളിലൂടെ പുതിയ  അനുഭവം സമ്മാനിക്കുന്ന വൈവിധ്യമാർന്ന സിനിമകൾ, കാൻ ചലച്ചിത്ര മേളയിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു മലയാളി സ്പർശം ഉള്ള സിനിമക്ക് കിട്ടിയ അംഗീകാരം. മലയാള സിനിമക്ക് ഇതിനപ്പുറം വേറെ എന്ത് വേണം??? ഇതിനോട് ചേർത്ത് തന്നെ പറയേണ്ട കാര്യമാണ് MeToo വിവാദം. കാലങ്ങളായി ലോക സിനിമാ ഇൻഡസ്ട്രി കളിൽ കലാകാരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ നിയമിച്ചു കൊണ്ട് അതിന് മേൽ നിർദേശങ്ങൾ കൊണ്ട് വന്നു ദർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കാൻ കാണിച്ച ആർജ്ജവം. ലോക സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ഇതാദ്യം. വെല്ലുവിളികൾ നിറഞ്ഞത് ആണെങ്കിലും ഇതിന് വേണ്ടി പോരാടാൻ സിനിമാ രംഗത്ത് ഉള്ളവർക്ക് തന്നെ സാധിച്ചു എന്നത് വലിയ നേട്ടം തന്നെ ആണ്. ഇക്കാര്യത്തിൽ മലയാള സിനിമാ ഇൻഡസ്ട്രി ഒരു ബെഞ്ച്മാർക്ക് തന്നെ ആയിരിക്കും. എന്ത് കൊണ്ടാണ് മലയാള സിനിമകൾക്ക് ഇത് സാധിക്കുന്ന...