Malayalam Film Industry in 2024

 


മലയാള സിനിമാ ചരിത്രത്തിലെ Golden Year എന്ന് വിശേഷിപ്പിക്കാവുന്ന വർഷം. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങൾ നേടിയ നിരവധി  സിനിമകൾ. പുതുമുഖ സംവിധായകരുടെ മികച്ച പ്രകടനം, പരീക്ഷണങ്ങൾ നടത്തുന്ന സീനിയർ താരങ്ങൾ, പുതുമ നിറഞ്ഞ വഴികളിലൂടെ പുതിയ  അനുഭവം സമ്മാനിക്കുന്ന വൈവിധ്യമാർന്ന സിനിമകൾ, കാൻ ചലച്ചിത്ര മേളയിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു മലയാളി സ്പർശം ഉള്ള സിനിമക്ക് കിട്ടിയ അംഗീകാരം. മലയാള സിനിമക്ക് ഇതിനപ്പുറം വേറെ എന്ത് വേണം???


ഇതിനോട് ചേർത്ത് തന്നെ പറയേണ്ട കാര്യമാണ് MeToo വിവാദം. കാലങ്ങളായി ലോക സിനിമാ ഇൻഡസ്ട്രി കളിൽ കലാകാരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ നിയമിച്ചു കൊണ്ട് അതിന് മേൽ നിർദേശങ്ങൾ കൊണ്ട് വന്നു ദർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കാൻ കാണിച്ച ആർജ്ജവം. ലോക സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ഇതാദ്യം. വെല്ലുവിളികൾ നിറഞ്ഞത് ആണെങ്കിലും ഇതിന് വേണ്ടി പോരാടാൻ സിനിമാ രംഗത്ത് ഉള്ളവർക്ക് തന്നെ സാധിച്ചു എന്നത് വലിയ നേട്ടം തന്നെ ആണ്. ഇക്കാര്യത്തിൽ മലയാള സിനിമാ ഇൻഡസ്ട്രി ഒരു ബെഞ്ച്മാർക്ക് തന്നെ ആയിരിക്കും.


എന്ത് കൊണ്ടാണ് മലയാള സിനിമകൾക്ക് ഇത് സാധിക്കുന്നത്?


>> പുതുമ നിറഞ്ഞ കഥകൾ, പുത്തൻ സാങ്കേതിക വിദ്യകൾ എന്നിവ പരീക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം. അതിന് പിന്തുണ നൽകുന്ന നിർമ്മാതാക്കൾ


>> സിനിമകളെ ഗൗരവമായി വീക്ഷിച്ച്, വിമർശനം നടത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പ്രേക്ഷകർ. പരീക്ഷണങ്ങൾ നന്നാകുമ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കാനും ബോക്സ് ഓഫീസ് വിജയം ആക്കാനും മടി കാണിക്കാത്ത പ്രേക്ഷകർ.


>> മുന്നണിയിലും പിന്നണിയിലും  പുത്തൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സീനിയർ താരങ്ങൾ.


മലയാള സിനിമാ ഒരു perfect industry ആണ് എന്ന് പറയാൻ പറ്റില്ലെങ്കിലും ഇന്ത്യയിൽ ഏറ്റവും മികച്ച ഇൻഡസ്ട്രി ആണെന്ന് നിസ്സംശയം പറയാം. മലയാളത്തിൽ ഇറങ്ങാത്ത genres ഇല്ല. Limited market മാത്രം ഉള്ളത് കൊണ്ട് വലിയ വജറ്റ് ചെയ്യാൻ വെല്ലുവിളികൾ ഉണ്ടെങ്കിലും ചെറിയ ബജറ്റിൽ ചെയ്യുന്ന വർക്കുകൾ ബിഗ് ബജറ്റ് സിനിമകളോട് കിട പിടിക്കുന്ന രീതിയിൽ ചെയ്ത് വെക്കാൻ പോലും പറ്റും.


ഈ വർഷം ഇറങ്ങിയ highly genres ല് ഞാൻ കണ്ട സിനിമകളിൽ മികച്ചത് എന്ന് തോന്നിയ സിനിമകളാണ് താഴെ.


Critical or commercial success ആയതും, പുതുമ നിറഞ്ഞ പരീക്ഷണങ്ങൾ നടത്തിയത് എന്ന് എനിക്ക് തോന്നിയ സിനിമകൾ ആണ് ഇത്.


Aattam

Bramayugam

Premalu

Thalavan

Manjummal Boys

Aavesham

Aadujeevitham

Level Cross

Gaganachari

Ullozhukku

Ajayante Randam Moshanam

Kishkindha Kaandam

Pallotty 90s Kids

Sookshmadarshini

Bougainvillea

Rifle Club

Marco


ഞാൻ കണ്ട സിനിമകളിൽ തന്നെ ഇത്ര versatile genres ഉണ്ട്. ഇതിന് പുറമേ വേറെയും ഉണ്ടാകാം. ഇന്ത്യയിൽ ഇത് പോലൊരു list വേറെ ഏത് ഇൻഡസ്ട്രി യില് കാണും?


നിസ്സംശയം പറയാം. 


Malayalam cinema - The experiment lab of Indian Cinema.


മലയാളി ഡാ!

..







Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction