അഞ്ചാം പാതിരാ Anjaam Paathira - ചുരുളഴിയാത്ത രഹസ്യങ്ങൾ !! - Autopsy
മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ സിനിമാ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമ ആണ് അഞ്ചാം പാതിരാ. ഒരു സൈക്കോപാത് കില്ലറുടെ കഥ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു സാധാരണ പ്രതികാര കഥ യെ മുഷിപ്പ് തോന്നാത്ത രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. പതിവ് ക്രൈം സിനിമകളിൽ കാണുന്ന തുടർ കൊലപാതകങ്ങൾ, തെളിവ് അവശേഷിപ്പിക്കൽ, ചെറിയ ട്വിസ്സ്റുകൾ എല്ലാം ഇതിൽ ഉണ്ട്. സിനിമ എത്രത്തോളം ആസ്വദിക്കപ്പെട്ടു എന്നത് തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരിൽ നിന്ന് മനസ്സിലാക്കാം. അനാവശ്യ ഗാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ നേരെ കഥയിലേക്ക് തന്നെ ചെല്ലുന്നു. തമിഴിൽ ഇറങ്ങിയ രാക്ഷസൻ സിനിമയുടെ കഥയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല. അഞ്ചാം പാതിരാ രാക്ഷസൻ ആണെങ്കിൽ, രാക്ഷസൻ മെമ്മറീസ് ആണെന്ന് പറയേണ്ടി വരും. മെമ്മറീസ് ചിലപ്പോൾ മറ്റൊരു സിനിമ പോലെ തോന്നിയേക്കാം. കാരണം ക്രൈം ത്രില്ലറുകളുടെ കഥാ തന്തു എല്ലാം ഒരു പോലെ ആയിരിക്കും. പക്ഷേ, ആ കഥ പറയുന്നത് എങ്ങനെ ആണെന്നും അത് പ്രേക്ഷകരിൽ എത്തിക്കുന്നത് എങ്ങനെ ആണെന്നും നോക്കിയാണ് സിനിമ വിജയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു പോലീസ് ഓഫീസർ അല്ലാത്തത് കൊണ്ടാകാം, ആ കഥാപ...