Malayalam Cinema Review - Guidelines

 



സിനിമാ റിവ്യൂ യുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമർശങ്ങൾ എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ സിനിമാ ഗ്രൂപ്പുകളിൽ  വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ എന്ന നിർദ്ദേശങ്ങൾ....


1. സിനിമാ റിവ്യൂ ഉള്ള പോസ്റ്റിൽ കൃത്യമായി ഇത് 'റിവ്യൂ ബോമ്പിങ്' അല്ല എന്ന് രേഖപ്പെടുത്തണം.


2. റിവ്യൂ ഇടുന്ന ആളുകൾ അവരുടെ ഒറിജിനൽ പേര്, മേൽവിലാസം, Identity card type, contact details എന്നിവ ഉൾപ്പെടെ രേഖപ്പെടുത്തണം. സംശയം ഉള്ളവരെ പോലീസ് ഇൻ്റലിജൻസ് വിഭാഗത്തിന് കൈ മാറാൻ ഇത് സഹായകരമാകും.


3. റിവ്യൂ നെഗറ്റീവ് ആണെങ്കിൽ, "മനഃപൂർവം ഉള്ള നെഗറ്റീവ് റിവ്യൂ അല്ല " എന്നൊരു disclaimer പോസ്റ്റിൻ്റെ മുകളിൽ ആദ്യ വരിയിൽ തന്നെ ഇടണം. Spoiler Alert പോലെ.


4. സിനിമ കണ്ടിട്ടാണ് റിവ്യൂ ഇടുന്നത് എന്ന് തെളിയിക്കാൻ ടിക്കറ്റ് ൻ്റെ കോപ്പി ഗസറ്റഡ് ഓഫീസർ നെ കൊണ്ട് അറ്റസ്റ്റ് ചെയ്തു കൊണ്ട് പോസ്റ്റ്റണം. Review genuine ആണെന്ന് ഇത് വഴി ഉറപ്പാക്കാം.


5. സിനിമ കാണാൻ പോകുന്നവര് editing പഠിച്ചിട്ടുണ്ട് എന്ന കാര്യവും ഉറപ്പ് വരുത്തണം. Editing പഠിച്ചതിൻ്റെ qualification certificate, work experience certificate എന്നിവയുടെ കോപ്പിയും attach ചെയ്യുക.


6. ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ റിവ്യൂ പോസിറ്റീവ് ആണെങ്കിൽ മുകളിൽ പറഞ്ഞ 5 പോയിൻ്റുകളും ബാധകമല്ല. വേണമെങ്കിൽ സിനിമയെ കൂടുതൽ promote ചെയ്യാം. സിനിമയുടെ ' upgrading ' പ്രശ്നമില്ല!


മലയാള സിനിമ വിജയിക്കട്ടെ.


😍

Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction