Lokesh Cinematic Universe - Reality Check
വ്യത്യസ്ത സിനിമകളിലെ കഥയും കഥാപാത്രങ്ങളും ഒരേ സിനിമയിൽ ഒരുമിപ്പിക്കുന്ന cinematic universe കൂടുതൽ പ്രചാരമായത് Marvel സിനിമകൾ വഴിയാണ്. ഇന്ത്യയിൽ ഇതിൻ്റെ ചുവടു പിടിച്ച് Rohit Shetty യുടെ Cop Universe, YRF ൻ്റെ Spyverse ഉം Lokesh ൻ്റെ Lokiverse ഉം വന്നു.
ഇതിൽ YRF ൻ്റെ സിനിമകൾ വ്യത്യസ്ത സംവിധായകർ ആണെങ്കിലും സ്വന്തം പ്രൊഡക്ഷൻ കമ്പനിയിലെ സിനിമകൾ ആയത് കൊണ്ട് ഈ story, character connection സാധ്യമാണ്. പക്ഷേ, ബോളിവുഡിലെ മുൻ നിര താരങ്ങളെ കയ്യിൽ കിട്ടിയിട്ടും, പാതി വെന്ത കഥയുമായി തട്ടു പൊളിപ്പൻ മസാല ആക്ഷൻ entertainment ആണ് YRF ചെയ്തത്. അത് പോലും വെറും cameo റോളിൽ വന്നു പോകുന്ന സൂപ്പർ സ്റ്റാറുകൾ മാത്രമായി ചുരുങ്ങി.
Rohit Shetty ക്ക് എല്ലാം സ്വന്തം സിനിമകൾ ആണെന്ന് മാത്രമല്ല, പ്രൊഡക്ഷൻ കമ്പനി യും ഒരാള് ( Reliance ) തന്നെ ആയത് കൊണ്ട് Universe connect ചെയ്യാനും നല്ല രീതിയിൽ develop ചെയ്യാനും സാധിക്കും. പക്ഷേ, Rohit Shetty യും super star cameo ഉള്ള തൻ്റെ സ്ഥിരം ശൈലിയിൽ ഉള്ള സിനിമകൾ ആണ്. Advantage ഉണ്ടായിട്ടും വെറും marketing stunt ന് വേണ്ടി മാത്രമാണ് ഇരുവരും ഈ cinematic universe ആശയത്തെ ഉപയോഗിച്ചത്.
എന്നാല് ഏറ്റവും നല്ല രീതിയിൽ characterisation കൊണ്ട് വന്നു, മികച്ച കഥാ പരിസരം ഒരുക്കി, പ്രേക്ഷകരെ engage ചെയ്യിക്കുന്ന രീതിയിൽ ഒരു cinematic universe ന് പ്രതീക്ഷ നൽകിയത് Lokesh ആണ്. പക്ഷേ, പൂർണമായും ഒരു Lokiverse സാധ്യമാകും എന്ന് തോന്നുന്നില്ല. കാരണം, Lokiverse സിനിമകൾ എല്ലാം വ്യത്യസ്ത പ്രൊഡക്ഷൻ കമ്പനികൾ ആണ് ചെയ്തത്.
Kaithi - Dream Warrior Pictures
Vivekananda Pictures
Leo - Seven Screen Studios
Vikram - Raaj Kamal Films International
Thalaivar171 - Sun Pictures
സമാനമായ ഡ്രഗ് cartel business പ്രമേയമായി വന്ന Master ൻ്റെ Producer ഉം Seven Screen Studios ആണ്. എന്നാല് Master Lokiverse ലെ പടമായി വിലയിരുത്തപ്പെടുന്നില്ല.
Lokesh ന് തൻ്റെ universe ലെ കഥയും, കഥാപാത്രങ്ങളും കൂട്ടി ചേർക്കണം എങ്കിൽ Producer മാർ കനിയണം. അത് എളുപ്പത്തിൽ സാധിക്കും എന്ന് തോന്നുന്നില്ല. Lokesh സിനിമകളുടെ brand value വളരെ ഉയർന്നത് ആയത് കൊണ്ടും Producers അവരുടെ copyrights compromise ചെയ്യില്ല. Lokiverse സൂചനകൾ തുടങ്ങിയ വിക്രം climax ശ്രദ്ധിച്ചാൽ മനസ്സിലാകും. Dilli യുടെ മുഖം കാണിക്കുന്നില്ല. Voice over മാത്രമേ ഉള്ളൂ. അത് സിനിമയ്ക്ക് aesthetics കൂട്ടാൻ വേണ്ടി മാത്രമല്ല ചെയ്തത്. പരിമിതികൾ ഉള്ളത് കൊണ്ടാണ്.
അത് കൊണ്ട് തൽക്കാലം voiceover, shadow, silhoutte, body parts, narration ഒക്കെ വെച്ച് പ്രേക്ഷകരിൽ ഒരു universe connection പ്രതീതി ഉണ്ടാക്കാം എന്ന് മാത്രമേ Lokiverse സിനിമകൾക്ക് സാധിക്കൂ. Rolex നെ Raajkamal സിനിമയിൽ വേണേൽ കാണാം. Dilli യെ Kaithi Producer തന്നെ തിരിച്ച് കൊണ്ട് വരും.
Leo യും ഇത് പോലെ ഒരു കൺകെട്ട് വിദ്യ മാത്രമായിരിക്കും ഉണ്ടാവുക. വേണേൽ Master മായി മുട്ടിക്കാം. Unknown past of JD, Notorious Killer... Bhavaani? 👀
🙂
Leo - Movie
Comments
Post a Comment