Annaatthe - Not A Movie Review
Annaatthe - Not A Movie Review SPOILER ALERTTT!!! ..... ഒരു പ്രേക്ഷകൻ എന്ന നിലയിൽ പരിപൂർണ്ണമായ സംതൃപ്തി നൽകിയ സിനിമ ആണ് അണ്ണാത്തെ. സിനിമയെ തെറ്റായി വീക്ഷിച്ചതാണ് പല negative review കൾക്കു കാരണം. പലരും കരുതുന്നത് പോലെ Annaaththe അണ്ണൻ തങ്കച്ചി പാസമല്ല. അണ്ണൻ തമ്പി പാസമാണ്!!! അതാണ് ഈ സിനിമയുടെ subtext. സംവിധായകൻ്റെ brilliance എന്നും പറയാം. കഥ ചുരുക്കത്തിൽ ഇങ്ങനെയാണ്. 🤓 ............. ഞാൻ കണ്ട അണ്ണാത്തെ! Underworld Dons ആയ മനോജ് പരേക്കർ (Abhimanyu Singh), ഉദ്ധവ് പരേക്കര് ( Jagapathy Babu) തമ്മിലുള്ള സ്നേഹത്തിൻ്റെയും, വെറുപ്പിൻ്റെയും, വേർപാടിൻ്റെയും, ശത്രുതയുടെയും, ജീവിത പോരാട്ടത്തിൻ്റെയും കഥ. തൻ്റെ അച്ഛൻ അമ്മമാർ കാണിച്ച തോന്ന്യാസത്തിന് മക്കൾ എത്ര വില കൊടുക്കേണ്ടി വരും എന്ന് മനുഷ്യ മനസ്സാക്ഷിയൊട് സംവദിക്കുന്ന ഒരു മനോഹര സിനിമ. ❣️ തന്തയ്ക്ക് പിറക്കാത്തവൻ എന്ന ദുഷ്പേര് വെച്ച് കൊണ്ട് ആത്മാഭിമാനം കളങ്കപെട്ട കുട്ടിക്കാലം പിന്നിട്ട മനോജ് സ്വപ്രയത്ണം കൊണ്ട് വൻ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു. തൻ്റെ അർദ്ധ സഹോദരൻ ആയ ഉദ്ധവ് ന് തന്നെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന നഗ്ന സത്യം വൈകാതെ തന്...