ചുരുളി - Not A Movie Review

 ചുരുളി - Not A Movie Review



( SPOILERS )


ഇത്തിരി നീണ്ടതാണ്  😬


.....


ഞാൻ കണ്ട ചുരുളി - ചുരുക്കത്തിൽ






ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ സിനിമയെ എങ്ങനെ കണ്ടു എന്നാണ് പറയാൻ ഉദ്ദേശിക്കുന്നത്. ചുരുളി എന്നത് ഉദ്ദേശിച്ചത്, മനുഷ്യൻ്റെ subconscious mind ആണ്. മനുഷ്യ മസ്തിഷ്കത്തിൽ ചുരുണ്ട് കൂടി കിടക്കുന്ന ഏറ്റവും വലിയ ഭാഗമായ സേരിബ്രം ആയിരിക്കാം ചുരുളി യുടെ ആകൃതി ക്ക് കാരണം. സിനിമയിലെ ചുരുളി എന്ന കാട് വളരെ പേടിപ്പിക്കുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം ആണ്. മനുഷ്യ മസ്തിഷ്കം പോലെ തന്നെ.


 സിനിമയിൽ ഒരു യഥാർത്ഥ കഥാപാത്രം മാത്രമേ ഉള്ളൂ. അത് ആൻ്റണി ആണ്!  മറ്റൊരു അർത്ഥത്തിൽ പറഞ്ഞാല് സജീവൻ. ആരാണ് ഈ സജീവൻ? 😊


സജീവൻ ( ചെമ്പൻ ) ഒരു പോലീസ് സ്റ്റേഷനിലെ constable ആണ്. അവിടത്തെ ASI ആണ് ആൻ്റണി ( യഥാർത്ഥ കഥാപാത്രം സിനിമയിൽ ഇല്ല).   ആൻ്റണി ASI അയാളുടെ കീഴ് ഉദ്യോഗസ്ഥൻ ആയ സജീവനോട് മോശമായ പെരുമാറ്റം ഉണ്ടാകാറുണ്ട്. ആൻ്റണി എന്ന ഉദ്യോഗസ്ഥൻ്റെ തെറ്റായ ചെയ്തികൾ അറിയാവുന്ന സജീവൻ, താനും അതേ വഴിയിലേക്ക് പോകുകയാണോ എന്ന തോന്നൽ ഉണ്ടാകുന്നു. താനും മറ്റൊരു ആൻ്റണി ആയി മാറുമോ എന്ന ഭയം ഉണ്ടാകുന്നു. തൻ്റെ ജീവിതത്തിൽ തനിക്ക് ചെയ്യാൻ പറ്റാത്തതും മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവങ്ങളും കാരണം ഒരു ഇടവേള എടുക്കാൻ തീരുമാനിക്കുന്നു.


ഇത് കൂടാതെ തൻ്റെ സ്വഭാവത്തിലെ മോശം പ്രവണതകൾ മറികടക്കാനും, തൻ്റെ യഥാർത്ഥ വ്യക്തിത്വം എന്താണോ അത് എക്സ്പ്ലോർ ചെയ്യാനും തീരുമാനിക്കുന്നു. ജോയ് ( സൗബിൻ ) ആണ് മോശം പ്രവണതകൾ ഉള്ള sub conscious alter ego. അതേ സമയം ഷാജീവൻ ( വിനയ് ഫോർട്ട് ) എന്നത് സജീവൻ സ്വയം സൃഷ്ടിച്ച തൻ്റെ തന്നെ വേറൊരു alter ego ആണ്. ഒരു മേലുദ്യോഗസ്ഥൻ കീഴ് ഉദ്യോഗസ്ഥനോട് എങ്ങനെ പെരുമാറണം എന്ന് കാണിക്കാൻ വേണ്ടി സ്വയം ആൻ്റണി ASI മാറി, കോൺസ്റ്റബിൾ ആയ സജീവനോടു കുറച്ച് കൂടി തീവ്രത യും ഗുണ്ടാ സ്വഭാവവും ഉള്ള ഷാജി എന്ന പേരിനോട് സാമ്യമുള്ള ഷാജീവൻ എന്ന പേര് സ്വീകരിക്കാൻ പറയുന്നു. മാത്രമല്ല, നമ്മൾ വെറും കൂലി തൊഴിലാളികൾ ആണെന്നും ഒരുപോലെ കണ്ടാൽ മതിയെന്നും പറയുന്നു. യഥാർത്ഥ ജീവിതത്തിൽ മിതഭാഷിയും, ലോക വിവരം ഒന്നും കൂടുതൽ ഇല്ലാത്ത സജീവനേ കുറച്ച് കൂടി പക്വത ഉള്ള ആൾ ആക്കി മാറ്റണം. ASI ആൻ്റണി Constable സജീവനെ ഇങ്ങനെ കാണണം എന്നാണ് സജീവൻ ആഗ്രഹിക്കുന്നത്.


അതായത് യഥാർത്ഥ വ്യക്തി - സജീവൻ ( ചെമ്പൻ )


Alter Egos

ഷാജീവൻ ( വിനയ് ഫോർട്ട് )

ജോയ് ( സൗബിൻ)


ആൻ്റണി എന്ന യഥാർത്ഥ വ്യക്തി സിനിമയിൽ ഇല്ല. പകരം. സ്വയം ASI ആൻ്റണിയായി സങ്കൽപ്പിക്കുക യാണ് Constable സജീവൻ! 


ജോയ് എന്ന തൻ്റെ ദുശ്ശീലങ്ങൾ മറികടക്കാൻ വേണ്ടി ചുരുളിയിലേക്ക് (thought process) പോകുന്ന ആൻ്റണിയും, ഷാ ജീവനും ആദ്യം കാണുന്ന hotel അവിടെ ഉള്ള ആളുകൾ എല്ലാം external stimulies ആണ്. ചുരുളി അപകടം നിറഞ്ഞതാണെന്നും, സൂക്ഷിക്കണമെന്നും ഹോട്ടലിൽ പത്രം വായിക്കുന്ന ആളുകൾ സൂചന നൽകുന്നുണ്ട്. Aliens ജീപ്പിൽ ഉള്ള രണ്ട് പേരെ തട്ടികൊണ്ടു പോയി എന്നാണ് പറയുന്നത്. 


ഇവിടെ aliens symbolic ആയി ഉദ്ദേശിക്കുന്നത് unknown supernatural power ആണ്. തിന്മ ചെയ്താൽ ശിക്ഷ കിട്ടും എന്ന രീതിയിൽ അതിനെ കാണിക്കുന്നു. സിനിമയിൽ ഉടനീളം aliens സൂചന കൾ നൽകുന്നുണ്ട്. 


ജീപ്പ് മനുഷ്യൻ്റെ decision making നേ സ്വാധീനിക്കുന്ന driving force ആണ് കാണിക്കുന്നത്. മനുഷ്യന് അനിയന്ത്രിതമായ കാര്യങ്ങൾ. അതിൻ്റെ പരിധി ആണ് പാലം. പാലത്തിനു മുൻപ് നമുക്ക് ചുറ്റും കാണുന്ന vibes positive ആണോ അല്ലേ എന്നൊന്നും നമുക്ക് തിരിച്ചറിയാൻ എളുപ്പമല്ല. ജീപ്പിൽ ഉള്ള മറ്റ് യാത്രക്കാർ നമ്മൾ പുറമെ കാണുന്ന വ്യക്തികൾ ആയിട്ടും കാണാം. നമ്മൾ അവരോട് നിഷ്കളങ്കമായി സംസാരിക്കുന്നുവെങ്കിലും അവരുടെ മറുപടി ചിരി മാത്രമാണ്. നിഗൂഡമായ അവരുടെ പെരുമാറ്റം കാരണം അവർ എത്തരം ആളുകൾ ആണ് എന്ന് തിരിച്ചറിയാൻ സജീവന് പറ്റുന്നില്ല. ദുർഘടമായ വനപാത താണ്ടി ഒടുവിൽ ആ പരിധി ക്ക് അപ്പുറം എത്തുന്നു ആ ജീപ്പ് എത്തുന്നതോടെ പരിധി കൈ വിടുന്നു. അത് വരെ സൗമ്യമായി സംസാരിക്കുന്ന ജീപ്പ് ഡ്രൈവർ ഉൾപ്പെടെ ഉള്ള ആളുകൾ തനിനിറം കാണിക്കുന്നു. അവരുടെ ഭാഷയും പെരുമാറ്റവും മാറുന്നു.


സിനിമയിലുടനീളം സജീവൻ ( ചെമ്പൻ ) തൻ്റെ alter ego ആയ ഷാജീവനെ നിയന്ത്രിക്കുന്നതും കാണാം. തിന്മ ( ജോയ് ) യെ കണ്ടെത്തി ഉന്മൂലനം ചെയ്യാൻ ഉദ്ദേശിക്കുന്ന സജീവൻ ( ചെമ്പൻ ), തൻ്റെ പ്രതീക്ഷയായ ഷാജീവൻ ( വിനയ് ) അതേ മാർഗം തന്നെ പിന്തുടരുകയാണ്. പലപ്പോഴും ഷജീവൻ തൻ്റെ നിയന്ത്രണത്തിൽ നിന്നും പോകുകയാണ് എന്നും സജീവൻ തിരിച്ചറിയുന്നു. ചുരുളി യിലേ ആളുകൾ സജീവൻ തൻ്റെ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ്. താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. കള്ള്, ഇഷ്ടമുള്ള ഭക്ഷണങ്ങൾ, നായാട്ട്, അവിഹിത പ്രകൃതി വിരുദ്ധ പ്രവൃത്തികൾ അങ്ങനെ പലതും. ഇതിൽ ചിലത് സജീവൻ്റെ sub conscious mind ( ഷാജിവൻ) ചെയ്യുകയാണ്. ഷാജിവൻ്റെ ചെയ്തികൾ പലപ്പോഴും സജീവൻ പോലും തിരിച്ചറിയുന്നില്ല. പോക്സോ issue, അത് പോലെ രാത്രിയിൽ ഷാജീവൻ പുറത്തേക്ക് പോകുന്നത്. മനുഷ്യന് രാത്രി സമയങ്ങളിൽ ചിന്തിക്കുന്നത് പലപ്പോഴും നമ്മൾ അറിയാതെ അതിര് കടക്കുന്നു എന്നതിൻ്റെ referenc ആണിത്.


ചുരുളിയിലേക്ക് സജീവൻ കടക്കുന്നത് കള്ളം പറഞ്ഞു കൊണ്ടാണ്. തങ്കച്ചൻ ( ജോജു) എന്ന വ്യക്തിയ്ക്ക് വേണ്ടി യുള്ള തൊഴിലാളികൾ എന്ന രീതിയിൽ. സത്യത്തിൽ ജോജുവിന് ഇവിടെ death angel reference ആണ് കൊടുക്കുന്നത് 🥱. തൻ്റെ പേര് പറഞ്ഞ് കാര്യങ്ങൾ സാധിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ്റെ സ്വഭാവം ആണ് ഇവിടെ കാണിക്കുന്നത്. ഒടുവിൽ കള്ളം പിടിക്കപ്പെടുന്നു എന്നായപ്പോൾ എല്ലാം കൂടി ജോയ് യുടെ തലയിൽ ഇടുന്നു. തൻ്റെ അനിയന്ത്രിതമായ ചിന്തകള്, പ്രവൃത്തികൾ വീണ്ടും കുരുക്കിലേക്ക് എത്തിച്ചത് എന്ന് സജീവൻ മനസ്സിലാക്കുന്നു. അതീവ ഗുരുതരമായ തെറ്റുകൾ ചെയ്ത സജീവൻ ഇനി ജീവനോടെ ഇരിക്കേണ്ടതില്ല എന്ന് ജോജു തീരുമാനിക്കുന്നു. അത്രയും നേരം തൻ്റെ കൂടെ ഉണ്ടായിരുന്ന ഗ്രാമവാസികൾ ( negative people ) പോലും തന്നെ കൈ വിടുകയാണ് എന്ന് സജീവൻ മനസ്സിലാക്കുന്നു.


 ജോയ് എന്ന തിന്മ യുടെ സാന്നിധ്യമാണ് തൻ്റെ തെറ്റുകൾക്ക് കാരണമെന്ന് സജീവൻ വാദിക്കുന്നു. അതിനായി ജോയ് യെ ഇല്ലാതാക്കാൻ ചെല്ലുന്നു. പക്ഷേ, ജോയ് പോകാൻ തയ്യാറാകുന്നില്ല. Paralyse ചെയ്ത് കിടക്കുന്ന ജോയ് മനുഷ്യനെ വിട്ട് പോകാത്ത തിന്മ എന്ന രീതിയിലാണ് കാണിക്കുന്നത്. താൻ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല അത് കൊണ്ട് വിട്ടേക്ക് എന്ന് പറയുന്നു.    സജീവൻ ജോയ് യെ ചുരുളിയിൽ ( Mind ) ല് നിന്ന് പുറത്തേക്ക് കൊണ്ട് പോകും എന്ന് പറയുമ്പോൾ ജോജു അടക്കം ഉളളവർ പരിഹാസത്തോടെ കാണുന്നു. ഒരിക്കലും വിട്ട് പോകാത്ത അവസ്ഥയിൽ ആണ് ജോയ് എന്നും അത് കൊണ്ട് സജീവൻ ഒന്നും ചെയ്യാൻ ആകില്ല എന്നും പറയുന്നു.


പക്ഷേ, നിശ്ചയദാർഢ്യം കൈ വിടാത്ത സജീവൻ ജോയിയെ അതേ ജീപ്പിൽ ( driving force ) ചുരുളി ( mind ) ക്ക് പുറത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നു. എന്നാല് തിന്മ യുടെ ആശാൻ ആയ ജോയ് വീണ്ടും സജീവനെ വഴി തെറ്റിച്ച് കൊണ്ട് അനന്തമായ തിന്മയുടെ ലോകത്തേക്ക് എത്തിക്കുന്നു. 


സജീവൻ പല തവണ ഈ ചുരുളിയി ല് വന്ന് പോയിട്ടുണ്ട്. അത് കൊണ്ടാണ് ഗ്രാമവാസികൾ സജീവനെ മുമ്പും കണ്ടതായി തോന്നുന്നത്. നേരായ വഴിക്ക് പോകാൻ ഉദ്ദേശിക്കുന്ന സജീവൻ പല തവണ ഈ ചുരുളി ( sub conscious mind ) യില് പെട്ട് തിന്മകൾ ചെയ്യുന്നു. ചുരുളി യിലേ loop അതാണ് ഉദ്ദേശിക്കുന്നത്.


മനുഷ്യന് നന്നാവേണ്ടത് മറ്റൊരു വ്യക്തിയുടെ ജീവിതം അതേ പടി പകർത്തിയല്ല, മറിച്ച് തന്നിലെ മോശം പ്രവണതകൾ നിയന്ത്രിച്ചും പ്രകൃതി ക്ക് വിധേയമായ കാര്യങ്ങൾ ചെയ്ത് കൊണ്ടാണ് എന്നതാണ് LJP ഈ സിനിമയിലൂടെ നൽകുന്ന സന്ദേശം.


............


നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ടമില്ലാത്ത ടീച്ചർമാരെ ബോംബിട്ട് കൊല്ലാനും, തല്ല് കൂടാൻ വരുന്ന ക്ലാസ് മേറ്റിനെ ഇടിച്ച് സൂപ്പാക്കുന്നതും, തീവ്രവാദികൾ സ്കൂൾ ആക്രമിച്ചാൽ തോക്ക് എടുത്ത് തിരിച്ച് വെടി വെക്കുന്നതും, തൻ്റെ ഇഷ്ടപ്പെട്ട കൂട്ടുകാരിയെ അപകടത്തില് രക്ഷിക്കുന്നതും ഒക്കെ സങ്കൽപ്പിക്കാറില്ലെ. അതിൻ്റെ ഒരു adult extreme version ആണ് ചുരുളി.  


..............


NB: അങ്ങനെ ഇപ്പൊൾ സംവിധായകൻ മാത്രം ബുജി ആകണ്ട. വേണേൽ പ്രേക്ഷകനും ആകാം.




😏


Tail end:


പോലീസ് ഡ്യൂട്ടിക്ക് ഇടയിൽ കൃത്യ വിലോപം കാട്ടിയ സജീവൻ, ASI യുടെ കയ്യിൽ നിന്ന് സസ്പെൻഷൻ വാങ്ങി ബസിൽ തൻ്റെ ജന്മ നാട്ടിലേക്ക് പോകുന്ന യാത്രക്ക് ഇടയിൽ ഒന്ന് മയങ്ങി പോകുന്നു. അതാണു ഈ സിനിമയിൽ കാണിക്കുന്നത്.









Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction