Annaatthe - Not A Movie Review
Annaatthe - Not A Movie Review
SPOILER ALERTTT!!!
.....
ഒരു പ്രേക്ഷകൻ എന്ന നിലയിൽ പരിപൂർണ്ണമായ സംതൃപ്തി നൽകിയ സിനിമ ആണ് അണ്ണാത്തെ. സിനിമയെ തെറ്റായി വീക്ഷിച്ചതാണ് പല negative review കൾക്കു കാരണം.
പലരും കരുതുന്നത് പോലെ Annaaththe അണ്ണൻ തങ്കച്ചി പാസമല്ല. അണ്ണൻ തമ്പി പാസമാണ്!!! അതാണ് ഈ സിനിമയുടെ subtext. സംവിധായകൻ്റെ brilliance എന്നും പറയാം. കഥ ചുരുക്കത്തിൽ ഇങ്ങനെയാണ്.
🤓
.............
ഞാൻ കണ്ട അണ്ണാത്തെ!
Underworld Dons ആയ മനോജ് പരേക്കർ (Abhimanyu Singh), ഉദ്ധവ് പരേക്കര് ( Jagapathy Babu) തമ്മിലുള്ള സ്നേഹത്തിൻ്റെയും, വെറുപ്പിൻ്റെയും, വേർപാടിൻ്റെയും, ശത്രുതയുടെയും, ജീവിത പോരാട്ടത്തിൻ്റെയും കഥ. തൻ്റെ അച്ഛൻ അമ്മമാർ കാണിച്ച തോന്ന്യാസത്തിന് മക്കൾ എത്ര വില കൊടുക്കേണ്ടി വരും എന്ന് മനുഷ്യ മനസ്സാക്ഷിയൊട് സംവദിക്കുന്ന ഒരു മനോഹര സിനിമ. ❣️
തന്തയ്ക്ക് പിറക്കാത്തവൻ എന്ന ദുഷ്പേര് വെച്ച് കൊണ്ട് ആത്മാഭിമാനം കളങ്കപെട്ട കുട്ടിക്കാലം പിന്നിട്ട മനോജ് സ്വപ്രയത്ണം കൊണ്ട് വൻ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു. തൻ്റെ അർദ്ധ സഹോദരൻ ആയ ഉദ്ധവ് ന് തന്നെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന നഗ്ന സത്യം വൈകാതെ തന്നെ മനോജ് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അവർ തമ്മിൽ ഒരു ശത്രുത രൂപപ്പെട്ടു. മനോജ് തൻ്റെ കുടുംബ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നു എന്ന് ഉദ്ധവ് തെറ്റിദ്ധരിച്ചു. 😱
അങ്ങനെ മാന്യമായി റൗഡി പണി ചെയ്ത് ജീവിച്ച് പോയ മനോജ് നേ മീനാക്ഷി എന്ന ഫെമിനിചി, കുടുംബത്തിൽ പിറക്കാത്തവന് എന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു. താൻ എന്ത് കൊണ്ട് റൗഡി ആയിപോയി എന്ന യാഥാർഥ്യം മീനാക്ഷിക്ക് അറിയാതെ പോയി. 😐 അല്ലെങ്കിൽ അവർ ഒരിക്കലും അങ്ങനെ പറയില്ലായിരുന്നു. രണ്ടാമതും ആത്മാഭിമാനം കളങ്കപ്പെട്ട മനോജ് പ്രതികാരം വീട്ടാൻ തീരുമാനിക്കുന്നു. മീനാക്ഷിയുടെ ഭർത്താവ്, അവൻ്റെ അച്ഛൻ, അമ്മ തുടങ്ങി എല്ലാവർക്കുമിട്ട് പണി കൊടുക്കുന്നു! 🤩
മീനാക്ഷിയുടെ യുടെ ജീവിതം കട്ടപ്പോഹ ആയി എന്ന് മനസ്സിലാക്കിയ അയാളുടെ കിറുക്കൻ സഹോദരനായ കാളിയൻ, മനോജ് നേ ഇടിച്ച് സൂപ്പാക്കി ഒന്നിനും കൊള്ളാത്ത അവസ്ഥയിൽ ആക്കുന്നു. മൂന്നാമതും ആത്മാഭിമാനം കളങ്കപെട്ട മനോജ്, ഇനി തന്നെക്കൊണ്ട് ഒന്നിനും വയ്യ എന്ന കയ്പേറിയ യാഥാർഥ്യം തിരിച്ചറിഞ്ഞ് അഭിമാനത്തോടെ ചാകാൻ വേണ്ടി തൻ്റെ ചേട്ടൻ്റെ അടുത്ത് വരുന്നു. 😒
ഏതോ കിറുക്കൻ്റെ കയ്യിൽ നിന്ന് ചാകുന്നതിനേക്കാൾ ഭേദം തൻ്റെ സഹോദരൻ്റെ കയ്യിൽ നിന്ന് ചാകുന്നതാണ് എന്ന് മനോജ് ആഗ്രഹിച്ചു. എന്നാല് അപ്പോഴാണ് മനോജ് ആ സത്യം തിരിച്ചറിഞ്ഞത്. ഉദ്ധവ് മനോജിനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല!!! " തമ്മിൽ തല്ലി ചാകാൻ ആയിരുന്നെങ്കിൽ അത് പണ്ടെ ആകാമായിരുന്നില്ലേ " എന്ന രീതിയിൽ ഉള്ള രാവണപ്രഭു സിനിമയിലെ ഡയലോഗ് ആണ് പെട്ടെന്ന് ഓർമ്മ വന്നത്.
തൻ്റെ ചേട്ടൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞ മനോജ് ചേട്ടൻ്റെ മുന്നിൽ വെച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. മനോജ് തൻ്റെ ചേട്ടൻ്റെ മുന്നിൽ പിടഞ്ഞ് ചാകുന്നത് സിനിമയിൽ കണ്ണ് നനയിച്ച ഒരു രംഗമാണ്. മരണ സമയത്ത് ഉദ്ധവ് മനോജ്നേ തൻ്റെ സഹോദരനായി അംഗീകരിക്കുകയും അതിന് ശേഷം ഉദ്ധവ് പ്രതികാരം വീട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത ഏറ്റുമുട്ടലിന് ഒടുവിൽ കിറുക്കൻ്റെ മുന്നിൽ രക്തസാക്ഷിയായി മാറുകയാണ്.
😒
....................
ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്ന ഡോൺ നേ ഇതിന് മുമ്പ് പടയോട്ടം സിനിമയിൽ ആണ് കണ്ടത്. LJP അനശ്വരമാക്കിയ ചാവക്കാട് ബ്രിട്ടോ എന്ന ഐതിഹാസിക കഥാപാത്രം. അതിൽ ബ്രിട്ടോ ചാകുന്നില്ല എന്നത് ആശ്വാസകരമായിരുന്നു. പക്ഷേ, അണ്ണാത്തെ യില് ഡോൺ ചാകുന്നുണ്ട്. ഒരു ട്രാജഡി ആയിട്ടാണ് സിനിമ അവസാനിക്കുന്നത്.
😐
Overall,. a must watch guys!
അണ്ണാത്തെ. ജഗപതി ബാബു വിൻ്റെ അണ്ണാത്തെ
😍
Comments
Post a Comment