Kurup - Not A Movie Review
കഴിഞ്ഞ കുറച്ച് കാലത്തെ മലയാള സിനിമകൾ പരിശോധിച്ച് നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. പൊതു ബോധത്തിന് നിരക്കാത്ത അല്ലെങ്കിൽ സംവാദങ്ങൾക്ക് തിരി കൊളുത്തുന്ന വിഷയങ്ങൾ ആണ് സിനിമകൾ ആയി വരുന്നത്. പ്രത്യേകിച്ചും മുൻ നിര താരങ്ങളുടെ പടങ്ങൾ. ഫഹദ് ഫാസിലിൻ്റെ Malik, കുഞ്ചാക്കോ യുടെ നായാട്ട്. ഈ രണ്ട് സിനിമകളിലെ ഒരു സാദൃശ്യം ഇതെല്ലാം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് നിർമ്മിച്ച സിനിമകൾ ആയിരുന്നു എന്നതാണ്. Cinema എന്ന നിലയിൽ മികച്ചു നിന്നെങ്കിലും ഇതിലെ political correctness debatable ആണ്.
പക്ഷേ, ഇത് മലയാള സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ നോക്കുമ്പോൾ നമുക്ക് മാത്രം തോന്നുന്ന കാര്യങ്ങൾ ആണ്. Pan India reception നോക്കിയാൽ ഈ ഘടകങ്ങൾ ആരും നോക്കുന്നില്ല. അവർ സിനിമയെ മാത്രം നിരീക്ഷിച്ച് അഭിപ്രായം പറയുന്നു. അത് കൊണ്ട് തന്നെയാണ് Malik, Nayattu പോലെയുള്ള സിനിമകൾക്ക് മികച്ച critic and audience review കിട്ടിയത്.
കുറുപ്പ് അതേ ഫോർമുലയിൽ ആണ് വരുന്നത്. മലയാളികൾ ക്ക് ഉണ്ടാകുന്ന അതേ വികാരം മറ്റ് നാട്ടുകാർക്ക് തോന്നില്ല. പടത്തിൽ കുറുപ്പിനെ glorify ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ ചാക്കോ യെ കൊല്ലുന്നതും, ആ കുറ്റ കൃത്യത്തെ ന്യായീകരിക്കാൻ വേണ്ടിയോ ശ്രമിക്കുന്നില്ല എന്ന് പറയാം. എന്നാല് സിനിമ കുറുപ്പ് എന്ന കഥാപാത്രത്തെ ആഘോഷിക്കുന്നുണ്ട്. അയാളുടെ സാമർത്ഥ്യം, വശീകരണ മികവ് തുടങ്ങിയവ അല്പം ഹീറോയിസം വെച്ച് തന്നെ കാണിക്കുന്നുണ്ട്.
അപ്പൊൾ ചോദ്യം ഇതാണ്. നമ്മൾ പ്രേക്ഷകർ അയാളെ എങ്ങനെ കാണുന്നു? സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി നിരപരാധിയായ ഒരു വ്യക്തിയെ കൊന്ന ചെകുത്താൻ. പക്ഷേ, ഇതേ വ്യക്തിയെ തന്നെ സ്ക്രീനിൽ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന കേമൻ എന്ന നിലയിൽ ആസ്വദിക്കുന്നു!
തീർച്ചയായും വില്ലന്മാരെ നമ്മൾ ആഘോഷിച്ചിട്ടുണ്ട്. ഗോഡ്ഫാദർ, ഡോൺ, ബാസിഗർ, ഇരുപതാം നൂറ്റാണ്ട്, സാമ്രാജ്യം തുടങ്ങി മാലിക് വരെ അത് നീണ്ടു നിൽക്കുന്നു. ചിലരെ Negative Shade എന്ന് പറഞ്ഞ് intensity കുറയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും ആത്യന്തികമായി ക്രൈം ചെയ്യുന്നവരാണ്. പക്ഷേ, പ്രേക്ഷകർ അവിടെ ചില മുൻവിധി യോടെ ആണ് criminals നേ കാണുന്നത്. Baazigar ലെ വില്ലൻ ആയ നായകൻ്റെ പൂർവകാല ചരിത്രം കാരണം അയാളോട് ചായ്‌വ് തോന്നുന്നു. പക്ഷേ, അയാൾ ചെയ്യുന്ന കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. Underworld കഥാപാത്രങ്ങൾ വലിയ പരിധി വരെ പാവങ്ങളെ സഹായിക്കുന്ന Don എന്ന ലേബൽ കിട്ടാറുണ്ട്. അത് കൊണ്ട് അവർ ചെയ്യുന്ന illegal activities ഒക്കെ ഒരു പരിധി വരെ നമ്മള്ക്ക് ഗൗരവമായി തോന്നുന്നില്ല. Lucifer ല് " ഈ യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, ചെറിയ തിന്മയും വലിയ തിന്മയും തമ്മിലാണ് " എന്ന് പറയുമ്പോൾ നമ്മള് Stephen ൻ്റെ ഭാഗത്ത് നിൽക്കുന്നു. Don സിനിമയിൽ " Don ko pakadna mushkil hi nahi, naamumkin hai " എന്ന് വില്ലൻ നിയമ വാഴ്ചയെ പരിഹസിക്കുമ്പോൾ നമ്മൾ കയ്യടിച്ചു പോകുന്നു.
പക്ഷേ, കുറുപ്പ് എന്ന കഥാപാത്രം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കുറുപ്പ് ഒരു hardcore criminal ആണ്. എന്ത് വില കൊടുത്തും താൻ ആഗ്രഹിക്കുന്ന നിലയിൽ ഉള്ള ആഡംബര ജീവിതമാണ് ഒരേയൊരു motive. നിരപരാധിയായ ചാർളിയെ കൊന്നതിന്, ഒരു തരി പോലും പശ്ചാത്താപം തോന്നാത്ത മനുഷ്യൻ. പ്രേക്ഷകന് അയാളുടെ കൂടെ നിൽക്കാൻ ഒരു കാരണം പോലുമില്ല. ഇനി ഇതൊരു യഥാർത്ഥ സംഭവം അല്ല, പൂർണമായും ഫിക്ഷൻ ആണെങ്കിൽ പോലും കുറുപ്പിനോട് നമ്മള്ക്ക് ഒരു സഹതാപവും തോന്നാൻ കാരണം ഇല്ല. Mankaatha സിനിമയിലെ Ajith ചെയ്ത കഥാപാത്രവുമായി നല്ല സാമ്യത ഉണ്ട് കുറുപ്പിന്.
എന്നാല്, ഇതിൽ കുറുപ്പ് പാട്ട് പാടുന്നു. പ്രണയിക്കുന്നു, തമാശ പറയുന്നു. അതേ സമയം ഒരാളെയും തല്ലുന്നില്ല, കൊല്ലുന്നത് നേരിട്ട് കാണിക്കുന്നില്ല. എന്നിട്ടും, കുറുപ്പ് എന്ന കഥാപാത്രം, അയാളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ച് അയാളുടെ ബുദ്ധിയെയും, ചിന്തകളെയും നമ്മൾ അറിയാതെ തന്നെ അഭിനന്ദിച്ച് പോകുന്നു!! അല്ലേലും വില്ലൻ്റെ വ്യക്തിഗത ജീവിതവും തമാശയും പ്രണയവും കഥയുടെ ഭാഗമായി സിനിമയിൽ കാണിക്കാൻ പാടില്ല എന്ന് ലിഖിത നിയമം ഒന്നുമില്ലല്ലോ?
അങ്ങനെയെങ്കിൽ വീണ്ടും ഒരു ചോദ്യം വരുന്നു. വില്ലൻ മാരെ നമ്മൾ ആഘോഷിച്ചിരുന്നു. പിന്നെ എന്ത് കൊണ്ട് കുറുപ്പ് പറ്റില്ല? കള്ളക്കടത്ത് ചെറിയ ക്രൈം ആണ്, കൊലപാതകം വലിയ ക്രൈം. അത് കൊണ്ട് വലിയ ക്രൈം ചെയ്യുന്നവര് വലിയ വില്ലന്മാർ. സമൂഹത്തിന് എന്തേലും നന്മ ചെയ്താൽ മെച്ചപ്പെട്ട ക്രിമിനൽ. അങ്ങനെ എങ്കിൽ കുറുപ്പ് സമൂഹത്തിന് നന്മ ചെയ്താൽ കുറുപ്പ് ഇത്തിരി ഭേദപ്പെട്ട വില്ലൻ ആകുമോ? ചെയ്ത കൊലപാതകത്തിൽ പശ്ചാത്താപം തോന്നി, ചാർലിയുടെ കുടുംബത്തെ സഹായിച്ചാൽ കുറുപ്പ് നോട് കൂടുതൽ അടുപ്പം തോന്നുമോ???
സുകുമാരക്കുറുപ്പ് ൻ്റേ കഥ യില് കൈ വെച്ച് കൊണ്ട് ശ്രീനാഥ് രാജേന്ദ്രൻ വലിയൊരു risk ആണ് എടുത്തത്. ഒരു യഥാർത്ഥ ജീവിതത്തിലെ ക്രിമിനലിനെ glorify ചെയ്യരുത്. അതേ സമയം താൻ ഉദ്ദേശിക്കുന്ന തരത്തിൽ ഒരു fugitive tale പറയണം. ഇതിനായി യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ, കഥാപാത്രങ്ങളെ അതേ പടി എടുത്ത് പേര് മാറ്റി അവതരിപ്പിച്ചു. തുടക്കം മുതൽ documentary രീതിയിൽ കഥ പറഞ്ഞ് വന്ന് പ്രേക്ഷകരെ യഥാർത്ഥ ജീവിതത്തിലെ കുറുപ്പിനെ കാണിച്ച് തന്നപ്പോൾ ക്ലൈമാക്സിൽ എത്തിയപ്പോൾ അത്യാവശ്യം ഫിക്ഷൻ ചേർത്ത് കൊണ്ട് സിനിമയെ മറ്റൊരു narration ലേക്ക് എത്തിച്ചു.
കുറുപ്പ് സിനിമയിലെ ക്ലൈമാക്സ് കൊണ്ട് സംവിധായകൻ വളരെ കൃത്യമായി ഒരു statement പറഞ്ഞ് വെക്കുകയാണ്. കുറുപ്പ് എന്ന സിനിമ സുകുമാരക്കുറുപ്പ് എന്ന വ്യക്തിയുടെ കഥയുമായി ബന്ധം ഉണ്ടോ ഇല്ലേ എന്നത് ഒരു പ്രശ്നവും അല്ല. സിനിമ എന്ന കലാരൂപത്തിൽ കഥ പറയുമ്പോൾ നായകൻ, പ്രതിനായകൻ എന്ന വ്യത്യാസങ്ങൾ ഒന്നുമില്ല. മാത്രമല്ല, സുകുമാര കുറുപ്പ് എന്ന ക്രിമിനൽ ഇപ്പോഴും ഒരു പിടികിട്ടാപ്പുള്ളി ആയത് കൊണ്ട് സിനിമയിൽ ഏതു രീതിയിലും imagination കൊണ്ട് വരാം. അതിൽ crime intensity ക്ക് സ്ഥാനം ഇല്ല. കുറ്റകൃത്യത്തിൻ്റെ തീവ്രത അളന്ന് biased ആകേണ്ട കാര്യവും ഇല്ല. ചെയ്യുന്ന crime നേ glorify ചെയ്യാത്തിടത്തോളം കഥാപാത്രത്തെ ഏതു രീതിയിലും സംവിധായകന് അവതരിപ്പിക്കാം. ഇതിൻ്റെ സൂചനയാണ് Lucifer ശൈലിയിൽ ഉള്ള ക്ലൈമാക്സ്. Kurupp ല് നിന്ന് Alexander ലേക്ക് ഉള്ള മാറ്റം!
മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രേക്ഷകർ ഇത്രയും കാലം കണ്ടിരുന്ന തരം കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ കുറുപ്പ്. അത് തന്നെയാണ് ഈ സിനിമയെ വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നത്.
Comments
Post a Comment