Avatar 2 - Story Prediction

വർഷം AD - 2050




ഭൂമിയിലെ സമുദ്രം മൊത്തത്തിൽ പ്ലാസ്റ്റിക് കൊണ്ട് കുമിഞ്ഞു കൂടിയിരിക്കുന്നു. ഇനീം പ്ലാസ്റ്റിക് ഇട്ടാൽ കടലിലെ ജീവൻ അപകടത്തിൽ ആകും. ഇത് ഭൂമിയുടെ അന്തരീക്ഷത്തെ ബാധിക്കും. ജീവന്റെ നില നില നിൽപ്പിനെ ബാധിക്കും. പ്ലാസ്റ്റിക്കിന് ഒരു ബദൽ മാർഗം കണ്ടെത്താനോ, അന്തരീക്ഷത്തെ ബാധിക്കാത്ത രീതിയിൽ സംസ്കരിക്കാൻ വേണ്ടിയോ ശാസ്ത്രത്തിന് സാധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യം കളയാൻ വേണ്ടി ലോക രക്ഷകർ ആയ നാസ ഒരു ഗ്രഹം കണ്ടുപിടിക്കുന്നു. Aura എന്നൊരു ഗ്രഹം.

വെള്ളത്തിനടിയിൽ ജീവിക്കുന്നവർ ഉള്ള ഒരു ഗ്രഹത്തിലെക്ക് നമ്മടെ നായകൻ പോകും. ആ ഗ്രഹത്തിന്റെ 90 ശതമാനവും വെള്ളമാണ്. വെള്ളത്തിൽ ശ്വസിക്കാൻ പറ്റുന്ന അന്യ ഗ്രഹ ജീവികൾ. 'X' എന്ന പ്രത്യേക വാതകം ആണ് അവർ ശ്വസിക്കുന്നത്. 

ആ മഹാസമുദ്രത്തിന്റെ ചില പ്രത്യേക തരം ധാതു ലവണങ്ങൾ അടങ്ങിയ crystals ഉണ്ട്. അതിനെ പ്പാസ്റിക്കിൽ മിക്സ് ചെയ്താൽ സ്വർണം ആയി മാറും. പക്ഷേ, ആ crystalന്റെ അളവ് കുറഞ്ഞാൽ വെള്ളത്തിനകത് X ന്റെ സാന്നിധ്യം കുറയും. വെള്ളത്തിൽ ജീവന്റെ അംശം ഇല്ലാതാകും. ഭൂമിയെ സംബന്ധിച്ച് പ്ലാസ്റ്റിക് അളവ് കുറയ്ക്കാം, മാത്രമല്ല സ്വർണ നിക്ഷേപം കൂട്ടാം.

ഭൂമിയെ രക്ഷിക്കാൻ ആയി മനസ്സില്ലാ മനസ്സോടെ ആ നായകൻ Aura യിലേക്ക് പോകുന്നു. അവരിൽ ഒരാളായി മാറുന്നു. അവിടെ വെച്ച് ഒരു പെണ്ണിനെ പരിചയപ്പെടുകയും, അവള് വഴി ആ സമൂഹത്തിനിടയിൽ സ്വാധീനം ഉണ്ടാക്കുകയും ചെയ്യുന്നു. Aura യിലെ crystals നായകൻ ഭൂമി യിലേക്ക് കടത്തുന്നു. 

Aura യിലെ സമുദ്രത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ അവിടത്തെ സമൂഹത്തെ ഭയപ്പെടുത്തുന്നു. ഭൂമിയിൽ plastic എന്നൊരു വസ്തു ഉണ്ടെന്നും അത് Aura യിലെ ജല സമ്പത്ത് വർദ്ധിപ്പിക്കും എന്ന് പറഞ്ഞു അവരെ വിശ്വസിപ്പിക്കുന്നു. പ്ലാസ്റ്റിക് അംശം  Aura യിലെ സമുദ്രത്തിൽ വർധിക്കുന്നത് അതിനെ അപകടത്തിൽ ആക്കുന്നു.

പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ... ഭൂമിയാണോ, Aura ആണോ പ്രധാനം എന്ന ആശയ കുഴപ്പത്തിൽ നായകൻ.....

സിനിമയുടെ 50 ശതമാനത്തിലധികം വെള്ളത്തിനടിയിൽ സാധാരണ ജീവിതം പോലെ കാണിക്കും.

🙂


Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Not A Movie Review