Mohanlal and Mammootty - Some Facts In My View


>> മമ്മൂട്ടി യും മോഹൻലാലും ഒരു കാലത്ത് പ്രൊഫഷണൽ ലെവലിൽ ഒരു ശത്രുത പുലർത്തിയിരുന്നു. ഇപ്പൊൾ അവർ തമ്മിൽ നല്ല സൗഹൃദം ഉണ്ട്.

>> രണ്ടു പേർക്കും ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ, ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ അതിനു സമ്മതിക്കുന്നില്ല.

>> മോഹൻലാൽ മമ്മൂട്ടിയെ ക്കാൾ പ്രതിഭ ഉള്ള നടൻ ആണ്. പക്ഷേ, അത് പൂർണമായും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല.

>> മമ്മൂട്ടി ക്ക് മോഹൻ ലാലിന്റെ അത്രയും പ്രതിഭ ഇല്ല. പക്ഷേ, കഠിനാധ്വാനം കൊണ്ട് തന്റെ പരിമിതികളെ മറികടക്കാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും സാധിച്ചിട്ടുണ്ട്.

>> മോഹൻലാൽ കൂടുതൽ തിളങ്ങുന്നത് - കരുണം, ശാന്തം, ഹാസ്യം, ശൃംഗാരം, അൽഭുതം, വീരം

>> മമ്മൂട്ടി കൂടുതൽ തിളങ്ങുന്നത് - 
വീരം, ബീഭത്സം, കരുണം, ശാന്തം,. ഭയാനകം, രൗദ്രം

>> മമ്മൂട്ടി അഭിനയത്തിൽ voice modulation, dialects എന്നിവ ഉപയോഗിക്കുന്നതിൽ കേമനാണ്.

>> മോഹൻലാൽ expressions, body gestures ഉപയോഗിക്കുന്നതിൽ കൂടുതൽ സമർഥൻ ആണ്.

>> കഴിഞ്ഞ ദശകം രണ്ടു നടന്മാരുടെയും കരിയറിലെ ഏറ്റവും മോശം കാലഘട്ടം ആണ്.

>> 2010 ന് ശേഷം ഇത് വരെ മോഹൻലാൽ ചിത്രങ്ങൾ ആണ് കൂടുതൽ വിജയം ആയിട്ടുള്ളത്. മമ്മൂട്ടി ചിത്രങ്ങൾ ആണ് കൂടുതൽ മികവ് പുലർത്തിയത്.

>> അന്യ ഭാഷാ സിനിമകളിൽ മമ്മൂട്ടി മോഹൻ ലാലിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 

>> ഏറ്റവും കൂടുതൽ ജനപ്രിയ സിനിമകൾ ചെയ്തത് മോഹൻലാൽ ആണ്. ഏറ്റവും കൂടുതൽ വൈവിധ്യം ഉള്ള വേഷങ്ങൾ ചെയ്തത് മമ്മൂട്ടി ആണ്.

>> ബോക്സ് ഓഫീസ് വിജയത്തിൽ 2000 ന് മുമ്പ് ഉള്ള 20 വർഷം മമ്മൂട്ടിയും, ശേഷം ഉള്ള 20 വർഷം മോഹൻലാലും ആണ് മുന്നിൽ.

>> അനുയോജ്യമായ വേഷങ്ങൾ (Sorted Best to Least good)

Mohanlal

Love - Drama
Family - Drama
Thug/Mass/Don
Psycho/Grey
Police/Army/Advocate
Political/Bureaucracy
Historic/Biopic

Mammootty

Family - Drama
Police/Army/Advocate
Political/Bureaucracy
Thug/Mass/Don
Psycho/Grey
Historic/Biopic
Love - Drama

>> സിനിമാ അഭിനയം തുടങ്ങിയത്‌ മുതൽ ഒരു ഇടവേളകളും ഇല്ലാതെ ഏറ്റവും കൂടുതൽ കാലം നായക വേഷങ്ങൾ ചെയ്ത, ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന 4 ഇന്ത്യൻ നടന്മാരിൽ രണ്ടു പേര് മമ്മൂട്ടിയും മോഹൻലാലും ആണ്.

Career in decades

1980s - ഒരു പതറിയ തുടക്കം ആണെങ്കിലും സാവധാനം തന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞു. വ്യത്യസ്ത ജോണരുകളിലെ പരീക്ഷണങ്ങൾ. 

1990s - വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ശ്രമങ്ങൾ. മലയാള സിനിമയുടെ കൊടുമുടിയിൽ രണ്ടു ഇരിപ്പിടങ്ങൾ അവർ ഉറപ്പിച്ചു.

2000s - തങ്ങളിലെ മികച്ച അഭിനേതാവിനെ പുറത്ത് എടുക്കുന്നതിന് കൂടെ തന്നെ, തങ്ങളുടെ stardom വലുതാക്കി. നിരവധി ജനപ്രിയ ചിത്രങ്ങൾ.

2010s - കലാമൂല്യം ഉള്ള സിനിമകൾ കുറഞ്ഞു. ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള കുറേ വേഷങ്ങൾ..

2020s - ????

ഇനി വരുന്ന കാലം... അനാവശ്യ മാസ് സിനിമകൾ കുറച്ച്, പ്രായത്തിനു ഒത്ത ഒരു പിടി മികച്ച വേഷങ്ങൾ ഉള്ള സിനിമകൾക്കായി കാത്തിരിക്കുന്നു. 

BIG M's in Malayalam

😍

Comments

Popular posts from this blog

Kalyani Priyadarshan and her wedding troubles in Malayalam Cinema

Animal - Subtext

Avatar 2 - Story Prediction