Animal - Not A Movie Review
................
Vanga Kalippu Universe ല് ഭാവിയിൽ വരുന്ന ഒരു സിനിമ!
Salesman
തൻ്റെ boss നോടുള്ള loyalty prove ചെയ്യാൻ ശ്രമിക്കുന്ന ഒരു salesman ൻ്റെ കദന കഥ!
ഒരു salesman ഒരു പുതിയ കമ്പനിയിൽ join ചെയ്ത ശേഷം job training പ്രതീക്ഷിക്കുന്നു. പക്ഷേ, ഒന്നും കിട്ടുന്നില്ല. ലവൻ്റെ boss ആണേൽ മുട്ടൻ കലിപ്പ്. എപ്പോഴും " number എത്രയായി? ഇനി എത്ര ബാക്കി ഉണ്ട്, conversion rate എത്ര " എന്നൊക്കെ ചൊറിഞ്ഞു കൊണ്ടിരിക്കും. Target achieve ചെയ്യാൻ struggle ചെയ്യുന്ന salesman ന് തൻ്റെ ജോലി അപകടത്തിൽ ആണെന്ന് മനസ്സിലാകുന്നു. എങ്ങനെ എങ്കിലും boss നെ happy ആക്കണം. തൻ്റെ worth prove ചെയ്യണം.
( ഇതിനിടയിൽ office ലെ ഒരു പെങ്കൊച്ചുമായി ചെറിയ ഡിങ്കോൾഫി ഉണ്ട്. അതൊക്കെ വളരെ പച്ചയായി കുറേ നേരം കാണിക്കും, സംസാരിക്കും)
അങ്ങനെ ഒരു വലിയ deal discussion നടക്കുന്നു. Multi crore deal. ഇത് കയ്യിൽ കിട്ടിയാൽ boss happy ആകും. ചറപറ benefits കിട്ടും. എന്നാല് തൻ്റെ ഈ deal നെ പാര വെക്കാൻ വേറെ ഒരു salesman ശ്രമിക്കുന്നുണ്ട്. താൻ നോട്ടം ഇട്ട പെങ്കൊച്ചിനെ ഈ പാര ഒരു കണ്ണ് വെച്ചിട്ടുണ്ട്.
നമ്മുടെ കഥാ നായകന് രണ്ട് വെല്ലുവിളികൾ ഉണ്ട്. ഈ പാര വെക്കുന്നവന് ഒരു പണി കൊടുക്കണം. Deal എങ്ങനെ എങ്കിലും ജയിക്കണം.
ആദ്യം പാര യെ നേരിട്ട് പോയി കണ്ട് അറഞ്ചം പുറഞ്ചം തല്ലുന്നു. ചോരയോക്കെ സ്ക്രീനിൽ ഇങ്ങനെ നിറയും. ലവൻ ഒരു കോലമായി എന്ന് കണ്ട ശേഷം, നേരെ തൻ്റെ multi crore deal client നെ കാണാൻ പോകുന്നു. "Cheque ല് sign ചെയ്യട" എന്ന് ആക്രോശിക്കുന്നു. കൂടെ രണ്ട് പച്ച തെറിയും. Client പേടിച്ച് മുള്ളുന്നു. (സ്ക്രീനിൽ കാണിക്കുന്നു). Client sign ചെയ്ത cheque വാങ്ങി നേരെ boss നെ കൊണ്ട് പോയി കാണിക്കുന്നു. Boss happy ആകുന്നു. നീ മുടുക്കൻ തന്നെ എന്ന് പറയുന്നു.
Credits rolling..
Post credit scene:
Target achieve ചെയ്തിട്ടും incentive തരാത്ത boss ൻ്റെ കണ്ണിനു ഒരു ഇഞ്ച് അകലെ pencil ൻ്റെ മുന കാണിക്കുന്ന സ്ഥലത്ത് സിനിമ തീരുന്നു. Boss ൻ്റെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്.
(Social Animal ആയ എല്ലാ മനുഷ്യരിലും ഒരു കാട്ട് മൃഗം വസിക്കുന്നുണ്ട്. Son, Husband, Father.... Salesman അങ്ങനെ പല വേഷത്തിലും ഇത് കാണും. ആ മൃഗത്തിനെ പുറത്ത് കൊണ്ട് വരുന്നതാണ് Vanga Universe സിനിമകൾ.
പ്രത്യേകിച്ച്, പുരുഷൻ്റെ animal instincts.)
കലിപ്പ്... 😡🤬😤😎 🚬
Comments
Post a Comment