Posts

Mohanlal and Mammootty - Some Facts In My View

Image
>> മമ്മൂട്ടി യും മോഹൻലാലും ഒരു കാലത്ത് പ്രൊഫഷണൽ ലെവലിൽ ഒരു ശത്രുത പുലർത്തിയിരുന്നു. ഇപ്പൊൾ അവർ തമ്മിൽ നല്ല സൗഹൃദം ഉണ്ട്. >> രണ്ടു പേർക്കും ഒരുമിച്ച് അഭിനയിക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ, ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ അതിനു സമ്മതിക്കുന്നില്ല. >> മോഹൻലാൽ മമ്മൂട്ടിയെ ക്കാൾ പ്രതിഭ ഉള്ള നടൻ ആണ്. പക്ഷേ, അത് പൂർണമായും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. >> മമ്മൂട്ടി ക്ക് മോഹൻ ലാലിന്റെ അത്രയും പ്രതിഭ ഇല്ല. പക്ഷേ, കഠിനാധ്വാനം കൊണ്ട് തന്റെ പരിമിതികളെ മറികടക്കാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും സാധിച്ചിട്ടുണ്ട്. >> മോഹൻലാൽ കൂടുതൽ തിളങ്ങുന്നത് - കരുണം, ശാന്തം, ഹാസ്യം, ശൃംഗാരം, അൽഭുതം, വീരം >> മമ്മൂട്ടി കൂടുതൽ തിളങ്ങുന്നത് -  വീരം, ബീഭത്സം, കരുണം, ശാന്തം,. ഭയാനകം, രൗദ്രം >> മമ്മൂട്ടി അഭിനയത്തിൽ voice modulation, dialects എന്നിവ ഉപയോഗിക്കുന്നതിൽ കേമനാണ്. >> മോഹൻലാൽ expressions, body gestures ഉപയോഗിക്കുന്നതിൽ കൂടുതൽ സമർഥൻ ആണ്. >> കഴിഞ്ഞ ദശകം രണ്ടു നടന്മാരുടെയും കരിയറിലെ ഏറ്റവും മോശം കാലഘട്ടം ആണ്. >> 2010 ന് ശേഷം ഇത് വരെ മോഹൻലാൽ ചിത്രങ്ങൾ ആണ് കൂടുതൽ ...

Avatar 2 - Story Prediction

Image
വർഷം AD - 2050 ഭൂമിയിലെ സമുദ്രം മൊത്തത്തിൽ പ്ലാസ്റ്റിക് കൊണ്ട് കുമിഞ്ഞു കൂടിയിരിക്കുന്നു. ഇനീം പ്ലാസ്റ്റിക് ഇട്ടാൽ കടലിലെ ജീവൻ അപകടത്തിൽ ആകും. ഇത് ഭൂമിയുടെ അന്തരീക്ഷത്തെ ബാധിക്കും. ജീവന്റെ നില നില നിൽപ്പിനെ ബാധിക്കും. പ്ലാസ്റ്റിക്കിന് ഒരു ബദൽ മാർഗം കണ്ടെത്താനോ, അന്തരീക്ഷത്തെ ബാധിക്കാത്ത രീതിയിൽ സംസ്കരിക്കാൻ വേണ്ടിയോ ശാസ്ത്രത്തിന് സാധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യം കളയാൻ വേണ്ടി ലോക രക്ഷകർ ആയ നാസ ഒരു ഗ്രഹം കണ്ടുപിടിക്കുന്നു. Aura എന്നൊരു ഗ്രഹം. വെള്ളത്തിനടിയിൽ ജീവിക്കുന്നവർ ഉള്ള ഒരു ഗ്രഹത്തിലെക്ക് നമ്മടെ നായകൻ പോകും. ആ ഗ്രഹത്തിന്റെ 90 ശതമാനവും വെള്ളമാണ്. വെള്ളത്തിൽ ശ്വസിക്കാൻ പറ്റുന്ന അന്യ ഗ്രഹ ജീവികൾ. 'X' എന്ന പ്രത്യേക വാതകം ആണ് അവർ ശ്വസിക്കുന്നത്.  ആ മഹാസമുദ്രത്തിന്റെ ചില പ്രത്യേക തരം ധാതു ലവണങ്ങൾ അടങ്ങിയ crystals ഉണ്ട്. അതിനെ പ്പാസ്റിക്കിൽ മിക്സ് ചെയ്താൽ സ്വർണം ആയി മാറും. പക്ഷേ, ആ crystalന്റെ അളവ് കുറഞ്ഞാൽ വെള്ളത്തിനകത് X ന്റെ സാന്നിധ്യം കുറയും. വെള്ളത്തിൽ ജീവന്റെ അംശം ഇല്ലാതാകും. ഭൂമിയെ സംബന്ധിച്ച് പ്ലാസ്റ്റിക് അളവ് കുറയ്ക്കാം, മാത്രമല്ല സ്വർണ നിക്ഷേപം കൂട്ടാം. ഭൂമിയെ രക്...

അഞ്ചാം പാതിരാ Anjaam Paathira - ചുരുളഴിയാത്ത രഹസ്യങ്ങൾ !! - Autopsy

Image
മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ സിനിമാ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമ ആണ് അഞ്ചാം പാതിരാ. ഒരു സൈക്കോപാത് കില്ലറുടെ കഥ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു സാധാരണ പ്രതികാര കഥ യെ മുഷിപ്പ്‌ തോന്നാത്ത രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. പതിവ് ക്രൈം സിനിമകളിൽ കാണുന്ന തുടർ കൊലപാതകങ്ങൾ, തെളിവ് അവശേഷിപ്പിക്കൽ, ചെറിയ ട്വിസ്സ്റുകൾ എല്ലാം ഇതിൽ ഉണ്ട്. സിനിമ എത്രത്തോളം ആസ്വദിക്കപ്പെട്ടു എന്നത് തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരിൽ നിന്ന് മനസ്സിലാക്കാം.  അനാവശ്യ ഗാനങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കാതെ നേരെ കഥയിലേക്ക് തന്നെ ചെല്ലുന്നു. തമിഴിൽ ഇറങ്ങിയ രാക്ഷസൻ സിനിമയുടെ കഥയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല. അഞ്ചാം പാതിരാ രാക്ഷസൻ ആണെങ്കിൽ, രാക്ഷസൻ മെമ്മറീസ് ആണെന്ന് പറയേണ്ടി വരും. മെമ്മറീസ് ചിലപ്പോൾ മറ്റൊരു സിനിമ പോലെ തോന്നിയേക്കാം. കാരണം ക്രൈം ത്രില്ലറുകളുടെ കഥാ തന്തു എല്ലാം ഒരു പോലെ ആയിരിക്കും. പക്ഷേ, ആ കഥ പറയുന്നത് എങ്ങനെ ആണെന്നും അത് പ്രേക്ഷകരിൽ എത്തിക്കുന്നത് എങ്ങനെ ആണെന്നും നോക്കിയാണ് സിനിമ വിജയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു പോലീസ് ഓഫീസർ അല്ലാത്തത് കൊണ്ടാകാം, ആ കഥാപ...

Slap and Empowerment

Image
Slap and Women Empowerment Pic 1 തന്റെ അവകാശങ്ങളെ കുറിച്ച് ബോധം ഉണ്ടായി എന്നാ കാര്യത്തിൽ സന്തോഷം വരുന്ന ഭർത്താവിന്റെ കയ്യിൽ നിന്ന് അടി വാങ്ങുന്ന ഭാര്യ. Pic 2 ഭർത്താവിന്റെ അടിയിൽ നിന്ന് തന്റെ അവകാശങ്ങളെ കുറിച്ച് ബോധം വരുന്ന ഭാര്യ. സ്ത്രീ ശാക്തീകരണ സന്ദേശത്തിന് അടി എന്തായാലും ഉറപ്പ്. 😬

Trance Movie - Autopsy

Image
ട്രാന്‍സ് - Autopsy SPOILER ALERT!!!!! സിനിമ കാണാത്തവര്‍ തുടര്‍ന്ന് വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. .............................. ട്രാന്‍സ് സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം പേരും പറയുന്ന ഒരു കാര്യമാണ് . ഫസ്റ്റ് ഹാഫ് മികച്ചതായിരുന്നു എന്നാല്‍ സെക്കണ്ട് ഹാഫ് പോരാ..എന്ന്. വെറുമൊരു കമേഴ്സ്യല്‍ സിനിമ എന്നാ നിലയില്‍ വിലയിരുത്തല്‍ ഉണ്ടാകുന്നത്  കൊണ്ടാണ് ഇത്. ട്രാന്‍സ് വിജു പ്രസാദിന്റെ ഒറ്റയാള്‍ പ്രകടനം ആണ്. സിനിമ കണ്ട ഒരാള്‍ എന്നാ നിലയില്‍  പറഞ്ഞാല്‍ ട്രാന്‍സിന്റെ കഥ ഇങ്ങനെ ആണ്. വിജുവിന്റെ കുടുംബ പശ്ചാത്തലം സിനിമയില്‍ പറയുന്നില്ല. ഒരു പക്ഷെ അനാഥന്‍  ആയിരിക്കാം. കേരളത്തില്‍ ജോലി കിട്ടാതെ അലയുന്ന വിജു പ്രസാദ് തമിഴ് നാട്ടിൽ എത്തുന്നു . ചെറിയ രീതിയില്‍ മോടിവേഷനാല്‍ സ്പീക്കര്‍ ആയി ജോലി ചെയ്യുന്ന വിജു ഒരു ഡിപ്രഷന്‍ രോഗി കൂടിയാണ്. ജോലിയിലെ സമ്മര്‍ദം താങ്ങാന്‍ ആകാത്തതിനാല്‍ ഡോക്ടറെ സമീപിച്ചു ചികിത്സ തുടങ്ങുന്നു . ഡോക്ടര്‍ കൊടുക്കുന്ന മരുന്ന് വിജുവിനെ മനോ നിലയെ മറ്റൊരു നിലയില്‍ ബാധിക്കുന്നു. സ്വയം നിയന്ത്രിക്കാന്‍ ആകാത്ത മിഥ്യാ ബോധം വിജു വിനെ വേട്ടയാടുന്നു . യാതാര്ത്യവും...