Posts

Thug Life - Not A Movie Review

Image
  സിനിമാ field ലൂ നിന്ന് കുറച്ച് മാറി നിന്ന് അത്യാവശ്യം politics ഒക്കെ ആയി ജീവിതം കഴിച്ച് കൂട്ടുകയായിരുന്ന കമൽ ഹസന് പെട്ടെന്ന് ഒരു കോൾ വരുന്നു. അണ്ണാ ഞാൻ ലോകേഷ്... Vijay ൻ്റെ Master ഒക്കെ ചെയ്ത ആളാണ്. ഒരു നല്ല idea ഉണ്ട്. ഒരു fanboyish പടം... അയ്യോ വേണ്ട മോനെ.. ഞാൻ retirement ലേക്കാണ്.. കിടു ഐഡിയ ആണ് അണ്ണാ.... പണ്ട് അണ്ണൻ ചെയ്ത വിക്രം സിനിമയുടെ main character നേ വീണ്ടും കൊണ്ട് വരുന്നു... Multi starrer action പടം.... ആ.. ഒരു കൈ നോക്കി കളയാം... (അങ്ങനെ വിക്രം സിനിമ ബ്ലോക്ബസ്റ്റർ ആയി.. ഇന്നെ വരെ 250 കോടി പോലും കടക്കാത്ത തൻ്റെ filmography യില് 450 കോടി പടം! ) കമൽ അണ്ണൻ വാ പൊളിച്ച് നിന്ന് പോയി. ഇപ്പ ടെക്നിക് പിടികിട്ടി... എൻ്റെ പഴയ vintage characters പൊടി തട്ടി എടുത്താൽ മതി.... അല്പം മസാല ചേർക്കാം. മാസ് ഇത്തിരി കൂടി കൂട്ടാം....ബ്ലോക്ബാസ്റ്റർ ഉറപ്പ്. ഫോൺ കറക്കി... അപ്പുറത്ത് ശങ്കർ അണ്ണൻ.. ശങ്കര.... ഒരു കിടു idea ഉണ്ട്. നമ്മൾ പൊളിക്കുന്നു.. കരിയറിൽ നൂൽ പാലത്തിലൂടെ കടക്കുന്ന ശങ്കരൻ അങ്ങനെ വർഷങ്ങൾക്ക് ശേഷം കമൽ ഏട്ടൻ്റെ കൂടി വീണ്ടും കൈ കോർക്കുന്നു... നന്മയുടെ പ്രതീകമായ INDIAN ലേ സേനാപതി ....

Malayalam Film Industry in 2024

  മലയാള സിനിമാ ചരിത്രത്തിലെ Golden Year എന്ന് വിശേഷിപ്പിക്കാവുന്ന വർഷം. ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങൾ നേടിയ നിരവധി  സിനിമകൾ. പുതുമുഖ സംവിധായകരുടെ മികച്ച പ്രകടനം, പരീക്ഷണങ്ങൾ നടത്തുന്ന സീനിയർ താരങ്ങൾ, പുതുമ നിറഞ്ഞ വഴികളിലൂടെ പുതിയ  അനുഭവം സമ്മാനിക്കുന്ന വൈവിധ്യമാർന്ന സിനിമകൾ, കാൻ ചലച്ചിത്ര മേളയിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു മലയാളി സ്പർശം ഉള്ള സിനിമക്ക് കിട്ടിയ അംഗീകാരം. മലയാള സിനിമക്ക് ഇതിനപ്പുറം വേറെ എന്ത് വേണം??? ഇതിനോട് ചേർത്ത് തന്നെ പറയേണ്ട കാര്യമാണ് MeToo വിവാദം. കാലങ്ങളായി ലോക സിനിമാ ഇൻഡസ്ട്രി കളിൽ കലാകാരന്മാർ, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ നിയമിച്ചു കൊണ്ട് അതിന് മേൽ നിർദേശങ്ങൾ കൊണ്ട് വന്നു ദർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കാൻ കാണിച്ച ആർജ്ജവം. ലോക സിനിമാ ഇൻഡസ്ട്രിയിൽ തന്നെ ഇതാദ്യം. വെല്ലുവിളികൾ നിറഞ്ഞത് ആണെങ്കിലും ഇതിന് വേണ്ടി പോരാടാൻ സിനിമാ രംഗത്ത് ഉള്ളവർക്ക് തന്നെ സാധിച്ചു എന്നത് വലിയ നേട്ടം തന്നെ ആണ്. ഇക്കാര്യത്തിൽ മലയാള സിനിമാ ഇൻഡസ്ട്രി ഒരു ബെഞ്ച്മാർക്ക് തന്നെ ആയിരിക്കും. എന്ത് കൊണ്ടാണ് മലയാള സിനിമകൾക്ക് ഇത് സാധിക്കുന്ന...

Mahaan - The Greatest of All Time

  >> ഗാന്ധി എന്ന് പേരുള്ള കേന്ദ്ര കഥാപാത്രം >> ചില പ്രത്യേക സാഹചര്യത്തിൽ തൻ്റെ ഭാര്യയും മകനുമായി അയാള് വേർപിരിയുന്നു. >> മകൻ വളരുന്നതിൻ്റെ കൂടെ തന്നെ ചില കാരണങ്ങൾ കൊണ്ട് അച്ചനോട് വെറുപ്പ് ഉണ്ടാകുന്നു. >> വളർന്ന് വലുതായപ്പോൾ അച്ചനോട് പ്രതികാരം ചെയ്യാൻ നിൽക്കുന്നു. >> പിന്നീട് ഗാന്ധി തൻ്റെ ഭാര്യയുടെ അടുത്ത് തിരിച്ചെത്തുന്നു. >> അച്ഛൻ്റെ കൂടെ ഉള്ളവരെ ഓരോന്നായി മകൻ ഇല്ലാതാക്കുന്നു. >> ഗാന്ധിയുടെ ഭാര്യ 'kidnap' ചെയ്യപ്പെടുന്നു. പക്ഷേ, അത് വ്യാജമായിരുന്നു. >> അവസാനം അച്ചനും മകനും നേര്ക് നേർ വരുന്നു. >> അച്ഛൻ ജയിക്കുന്നു. >> പക്ഷേ, കഥ തീരുന്നില്ല. മകൻ തിരിച്ച് വരവിൻ്റെ സൂചന നൽകുന്നു. Mahaan - The Greatest of All Time Parallels 😊

കിഷ്കിന്ധാ കാണ്ഡം x ആർക്കറിയാം

Image
 കിഷ്‌കിന്ധാ കാണ്ഡം  പ്രധാനപ്പെട്ട 3 കഥാപാത്രങ്ങൾ >> ഒരു റിട്ടയേഡ് അച്ഛൻ കഥാപാത്രം >> ആ അച്ഛൻ്റെ ഒരു മകൻ/മകൾ. അവരുടെ രണ്ടാം കല്യാണം. അവരുടെ പാർട്ണർ. >> അച്ഛൻ താമസിക്കുന്ന വീട്ടിലേക്ക് ആദ്യമായി വരുന്ന ആ പുതിയ അംഗം. >> ആ കുടുംബത്തിലെ തന്നെ ഒരു അംഗത്തിൻ്റെ /കൊലപാതക/തിരോധാന രഹസ്യം. >> തെളിവുകൾ, രഹസ്യങ്ങൾ, ദുരൂഹതകൾ >> Dementia രോഗം. >> അവസാനം ചില ചോദ്യങ്ങൾ ബാക്കിയാകുന്നു. Parallels !!

Adios Amigo

 Adios Amigo ബോസെ... എന്താ ബോസ്‌സെ ഇത്. ഒരു നല്ല story thread ഉണ്ടായിട്ടും, ഒരു road movie ആയി കൂടുതൽ develop ചെയ്യാൻ പറ്റിയ characters ഉണ്ടായിട്ടും അര മണിക്കൂർ short film നേ രണ്ടു മണിക്കൂർ നീട്ടിയത് എന്തിനാ ബോസ്സെ... മോശമായി ബോസ്സെ ഇത്.  കഥാപാത്രത്തിന് ആവശ്യം ആണ് എന്ന് മനസ്സിലായി, എന്നാലും ഈ " ബോസെ ബോസേയ് " എന്നുള്ള വിളി ഇത്തിരി over ആയി പോയില്ലേ ബോസയ്.. ശരിയല്ലേ ബോസെയ് പറഞ്ഞത്.  ആ.. പിണങ്ങിയോ ബോസ്സേയ്.. ആഹ്...പൈസ ഒരു പ്രശ്നം അല്ല ബോസെയ്യ്... പടം നല്ലത് ആണേൽ ആളുകൾ പൈസ ഇറകി രണ്ടാമതും പോയി കാണും ബോസെയ്യ്.. പക്ഷേ. ഈ ബോസെയ് ബോസെ വിളിക്കപ്പുറം സിനിമ മുന്നോട്ട് പോകാതെ വരുമ്പോൾ എങ്ങനെ best reviews വരും.. ബോസെ  മോശമായിപ്പോയി ബോസെ.. ദേ ഇത് വായിക്കുന്നവർക്ക് പോലും ചിലപ്പോൾ ദേഷ്യം വന്നേക്കാം.. Performance ഒക്കെ നല്ലതായിരുന്നു... എന്നാലും ബോസെ... 😒

Annapoorani x Ustad Hotel

Image
Annapoorani ഈ ഡയലോഗ് എവിടെയോ കേട്ടത് പോലെ..... ............ - കുട്ടിക്കാലം മുതൽക്ക് കുക്കിംഗ് നോടു് താൽപര്യം ഉള്ള കുട്ടി  - വലുതാകുമ്പോൾ 5 star hotel ല് chef ആകാൻ ഉള്ള ആഗ്രഹം - അതിനെ എതിർക്കുന്ന അച്ഛൻ. MBA യെങ്ങാനും നോക്കികൂടെ എന്ന് ഉപദേശം. - കല്യാണ പ്ലാനുകൾ മുടങ്ങുന്നു. - അച്ഛനോട് പിണങ്ങി വീട് വിട്ട് പോയി കുക്കിംഗ് അഭ്യസിക്കുന്നു. - വിദഗ്ദരായ chef മാരുടെ ഉപദേശങ്ങൾ - Chef എന്ന നിലയിൽ കുറച്ച് വെല്ലുവിളികൾ, കുറേ അറിവുകൾ കിട്ടുന്നു.  - ഒരു Biriyani Twist. - അവസാനം, 5 star hotel പണിയൊക്കെ വിട്ട് നാട്ടിൻപുറത്ത് ചെറിയ സെറ്റപ്പിൽ നാടൻ ഭക്ഷണം ഒക്കെ ഉണ്ടാക്കി വിൽക്കുന്നു. - സിനിമയിലുടനീളം ഉളള trademark മധുരമുള്ള ukkaali food.... സുലൈമാനി മുഹബ്ബത്... 👀 ആ കിട്ടി...... " മോനെ ഫൈസി.. വയറു നിറക്കാൻ ആരെ കൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സ് നിറയണം. അതാണ് ശരിയായ കൈപ്പുണ്യം " 😬 .

Aavesham - Not A Movie Review

Image
(SPOILER ALERT) ...... - കുറച്ച് മലയാളി പിള്ളേർ ബാംഗ്ലൂരിൽ - പ്രാധാന്യം ഉള്ള female characters ഇല്ല. - കുറച്ച് youtube artists. - ചെറിയ പ്രശ്നം. ഒരു പരിഹാരം ശ്രമിക്കുന്നു. - പ്രശ്നത്തിന് പരിഹാരം ആകുന്നു. പക്ഷേ, വലിയ കുഴപ്പത്തിലേക്ക് പോകുന്നു. - അവരുടെ ജീവിതത്തിലേക്ക് വരുന്ന psycho mystery character. ഈ കുഴപ്പത്തിൽ നിന്ന് തലയൂരാൻ ഉള്ള ശ്രമങ്ങൾ - കൂടുതൽ കുഴപ്പത്തിലേക് പോകുന്നു. - അവസാനം പ്രശ്നം തീരുന്നില്ല എന്ന സൂചന നൽകി സിനിമ അവസാനിക്കുന്നു. A Jithu Madhavan Film Aavesham x Romancham  😊